From Wikipedia, the free encyclopedia
ഒരു വസ്തു അതിന്റെ ക്രിട്ടിക്കൽ പോയിന്റിനു താഴെയുള്ള ഊഷ്മാവിൽ വാതകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന അവസ്ഥക്കാണ് ബാഷ്പം എന്ന് പറയുന്നത്. അതായത് ബാഷ്പത്തിനെ ഊഷ്മാവിൽ വ്യത്യാസം വരുത്താതെ മർദ്ദത്തിൽ വ്യത്യാസം വരുത്തി സാന്ദ്രീകരണം നടത്തി ദ്രാവകമാക്കി മാറ്റാം.
ഉദാഹരണത്തിന് ജലത്തിന്റെ ക്രിട്ടിക്കൽ ഊഷ്മാവ് 374 ഡിഗ്രി സെന്റീഗ്രേഡ്. ഇതാണ് ജലം ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും കൂടിയ ഊഷ്മാവ്. ജലത്തിന്റെ ഭാഗിക മർദ്ദംകൂട്ടിയാൽ അന്തരീക്ഷത്തിൽ സാധാരണ ഊഷ്മാവിൽ വാതക ജലം സാന്ദ്രീകരണം സംഭവിച്ച് ദ്രാവകമായി മാറും.
Seamless Wikipedia browsing. On steroids.