പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സിയേറാ ലിയോൺ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിയേറാ ലിയോൺ). ഗിനിയ (വടക്ക്), ലൈബീരിയ (തെക്ക്), അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് സീയേറാ ലിയോണിന്റെ അതിർത്തികൾ. ഈ രാജ്യത്തിന്റെ പോർച്ചുഗീസ് പേരായ സേറാ ലോവ (അർത്ഥം: സിംഹ മലനിര) എന്ന വാക്യത്തിൽ നിന്നാണ് പേരിന്റെ ഉൽഭവം. 1700-കളിൽ സിയേറാ ലിയോൺ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടീഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാൻ ആണ് തലസ്ഥാനമായ ഫ്രീടൌൺ സ്ഥാപിച്ചത്. (1792-ൽ സ്വാതന്ത്ര്യ ഉടമ്പടി നൽകി).

വസ്തുതകൾ റിപ്പബ്ലിക് ഓഫ് സിയേറാ ലിയോൺ, തലസ്ഥാനം and largest city ...
റിപ്പബ്ലിക് ഓഫ് സിയേറാ ലിയോൺ

Flag of സിയേറാ ലിയോൺ
Flag
Coat of Arms of സിയേറാ ലിയോൺ
Coat of Arms
ദേശീയ മുദ്രാവാക്യം: "Unity - Freedom - Justice"
ദേശീയ ഗാനം: High We Exalt Thee, Realm of the Free
Location of സിയേറാ ലിയോൺ
തലസ്ഥാനം
and largest city
Freetown (1,070,200)
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Sierra Leonean
ഭരണസമ്പ്രദായംConstitutional republic
 President
Ernest Bai Koroma
 Vice President
Samuel Sam-Sumana
Independence
 from the United Kingdom
April 27, 1961
 Republic declared
April 17, 1971
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
71,740 കി.m2 (27,700  മൈ) (119thhnv)
  ജലം (%)
1.1
ജനസംഖ്യ
 Estimate
6,294,774[1] (103rd1)
  ജനസാന്ദ്രത
83/കിമീ2 (215.0/ച മൈ) (114th1)
ജി.ഡി.പി. (PPP)2007 estimate
 ആകെ
$3.974 billion[2]
 പ്രതിശീർഷം
$692[2]
ജി.ഡി.പി. (നോമിനൽ)2007 estimate
 ആകെ
$1.665 billion[2]
 Per capita
$290[2]
ജിനി (2003)62.9
very high
എച്ച്.ഡി.ഐ. (2007)Increase 0.336
Error: Invalid HDI value · 177th
നാണയവ്യവസ്ഥLeone (SLL)
സമയമേഖലUTC+0 (GMT)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്232
ഇൻ്റർനെറ്റ് ഡൊമൈൻ.sl
1 Rank based on 2007 figures.
അടയ്ക്കുക


1808-ൽ ഫ്രീടൌൺ ഒരു ബ്രിട്ടീഷ് ക്രൗൺ കോളനി ആയി. 1896-ൽ രാജ്യത്തിന്റെ ഉൾഭാഗങ്ങൾ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സം‌രക്ഷിത പ്രദേശം) ആയി. ക്രൗൺ കോളനിയും പ്രോലക്ടറേറ്റും 1961-ൽ യോജിച്ചു. 1961-ൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതൽ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങൾ കാരണം തകർച്ചയിലായി. റിബൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനായി ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബൽ സൈനികരെ നിരായുധരാക്കി. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈർഘ്യം പുരുഷന്മാരിൽ 38 വയസ്സും സ്ത്രീകളിൽ 43 വയസ്സും ആണ്.[3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.