നൈസ് (NYSE), നാസ്ഡക്യു (NASDAQ) എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഏറ്റവും കൂടുതലുള്ള 500 ഓഹരികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് ആണ് S&P 500 ഇൻഡക്സ് അഥവാ സ്റ്റാൻഡേർഡ് & പൂവേഴ്സ് 500.[6][7] S&Pഡൗ ജോൺസ് ഇൻഡെക്സുകൾ ആണ് S&P 500 ഇൻഡക്സിലെ ഓഹരികളെയും അവയുടെ വേയ്റ്റേജുകളെയും തീരുമാനിയ്ക്കുന്നത്. കൂടുതൽ വൈവിധ്യമാർന്ന ഓഹരികൾ അടങ്ങിയതിനാലും അവയുടെ വെയ്റ്റേജുകൾ കണക്കാക്കുന്ന രീതി വ്യത്യസ്തമായതിനാലും മറ്റു അമേരിക്കൻ സ്റ്റോക്ക് ഇൻഡക്സുകളായ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് അല്ലെങ്കിൽ നാസ്ഡക്യു കോംപോസിറ്റ് ഇൻഡക്സ് തുടങ്ങിയവയുമായി ഇത് വളരെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. പൊതുവേ കൂടുതൽ ആളുകൾ പിന്തുടരുന്ന ഒരു ഇൻഡക്സ് ആണിത്. പലരും ഇതിനെ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ അമേരിക്കൻ ഓഹരിവിപണിയുടെ ഏറ്റവും മികച്ച സൂചകമായി പരിഗണിയ്ക്കുന്നു.[8] നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസേർച്ച് കോമൺ സറ്റോക്കിനെ ബിസിനസ് സൈക്കിളിലെ ലീഡിംഗ് ഇൻഡികേറ്ററായി തരംതിരിച്ചിരിക്കുന്നു.[9] അയൺ മൗണ്ടൻ (കമ്പനി) S&P 500 ഇൻഡക്സിന്റെ ഒരു ഭാഗമാണ്.

വസ്തുതകൾ Foundation, Operator ...
S&P 500
Thumb
S&P 500 ഇൻഡക്സ് - 1950 മുതൽ 2016 വരെ
Foundationമാർച്ച് 4, 1957; 67 വർഷങ്ങൾക്ക് മുമ്പ് (1957-03-04)[1]
Operator S&P ഡൗ ജോൺസ് ഇൻഡിസെസ്[2]
ExchangesNYSE, നാസ്ഡക്യു
Constituents505[3]
Typeലാർജ് ക്യാപ്[2]
Market capUS$23.9 ട്രില്യൺ
(as of December 29, 2017)[4]
Weighting methodഫ്രീ ഫ്‌ളോട്ട് ക്യാപിറ്റലൈസേഷൻ വേയ്റ്റെഡ്[5]
Related indices
List
  • S&P 1500
    S&P Global 1200
    S&P 100
Websiteus.spindices.com/indices/equity/sp-500
അടയ്ക്കുക
Thumb
ജനുവരി 3, 1950 മുതൽ ഫെബ്രുവരി 19, 2016 വരെയുള്ള ഓരോ ദിവസത്തെയും S&P 500 ന്റെ ക്ലോസിങ് വിലകൾ സൂചിപ്പിയ്ക്കുന്ന രേഖീയ ആരേഖം
Thumb
ജനുവരി 3, 1950 മുതൽ ഫെബ്രുവരി 19, 2016 വരെയുള്ള ഓരോ ദിവസത്തെയും S&P 500 ന്റെ ക്ലോസിങ് വിലകൾ സൂചിപ്പിയ്ക്കുന്ന ലോഗരിതമിക് ആരേഖം
Thumb
ജനുവരി 3, 1950 മുതൽ ഫെബ്രുവരി 19, 2016 വരെയുള്ള ഓരോ ദിവസത്തെയും S&P 500 ന്റെ വോളിയം ചാർട്ട്
Thumb
S&P 500 ഇന്ഡക്സിന്റെ ലോഗരിതമിക് ചാർട്ട്, ലഘുവായ ഒരു ട്രെൻഡ് അനാലിസിസ് ഉൾപ്പെടെ.

S&P ഗ്ലോബൽ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സംയുക്തസംരംഭമായ S&P ഡൗ ജോൺസ് ഇൻഡിസെസ് ആണ് ഈ ഇൻഡക്സ് വികസിപ്പിച്ചതും ഇപ്പോൾ പരിപാലിച്ചുകൊണ്ടിരിയ്ക്കുന്നതും. ഇത് കൂടാതെ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്, എസ് ആന്റ് പി മിഡ്കാപ് 400, എസ് ആന്റ് പി സ്മാൾക്യാപ്പ് 600, എസ് ആന്റ് പി കമ്പോസിറ്റ് 1500 തുടങ്ങിയ നിരവധി സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സുകളും എസ് ആന്റ് പി ഡൗ ജോൺസ് ഇൻഡൈസെസ് പ്രസിദ്ധീകരിക്കുന്നു. S&P ഡൗ ജോൺസ് ഇൻഡീസസിന്റെ മാനേജിങ് ഡയറക്ടർ ആയ ഡേവിഡ് എം. ബ്ലിറ്റ്സറിന് ആണ് ഈ ഇൻഡക്സിൽ ഉൾക്കൊള്ളുന്ന ഓഹരികളെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം.[10] എസ് ആന്റ് പി 500 എന്നത് ഒരു ക്യാപ്പിറ്റലൈസേഷൻ വെയ്റ്റഡ് ഇൻഡക്സ് ആണ്.[5] മാർക്കറ്റ് അല്ലെങ്കിൽ വെബ്സൈറ്റ് മാറുന്നതിനനുസരിച്ച് ഇതിന്റെ ടിക്കർ ചിഹ്നങ്ങൾ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു: GSPC, [11] INX, [12], $ SPX.[13]

ചരിത്രം

എസ് ആന്റ് പി 500 നെ "കമ്പോസിറ്റ് ഇൻഡക്സ്"[14] എന്നാണ് ആദ്യമായി വിളിച്ചത്. 1923-ൽ ആദ്യ സ്റ്റോക്ക് ഇൻഡക്സ് അവതരിപ്പിച്ചപ്പോൾ മുതൽ ചെറിയ സ്റ്റോക്കുകൾ ട്രാക്ക് ചെയ്തു തുടങ്ങി.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.