From Wikipedia, the free encyclopedia
1951-ൽ സ്ഥാപിതമായ ബോസ്റ്റണിൽ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് ഇൻഫോർമേഷൻ മാനേജ്മെന്റിന്റെ സേവനം നടത്തുന്ന ഒരു അമേരിക്കൻ കമ്പനിയാണ് അയൺ മൗണ്ടൻ (കമ്പനി) (NYSE: IRM). വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ സ്ഥലങ്ങളിൽ ഉടനീളമുള്ള 220,000 ത്തിലധികം ഉപയോക്താക്കളുടെ റെക്കോർഡ്സ് മാനേജ്മെന്റ്, ഇൻഫോർമേഷൻ ഡിക്സ്ട്രക്ഷൻ, ഡേറ്റാ ബാക്ക്അപ്, റിക്കവറി സർവീസുകൾ എന്നീ വിഭാഗങ്ങളിൽ ഇവിടെ സേവനം നൽകുന്നു. [2]2016 -ൽ 94% ത്തിനുമുകളിൽ 1000 കമ്പനികൾ അവരെക്കുറിച്ചുള്ള അറിവുകൾ സൂക്ഷിക്കാനും കൈകാര്യം ചെയ്യുന്നതിനുമായി അയൺ മൗണ്ടൻ കമ്പനിയുടെ സേവനം ലഭ്യമാക്കി. [3] S&P 500 ഇൻഡക്സിന്റെ ഘടകമായ അയൺ മൗണ്ടൻ FTSE4Good ഇൻഡക്സിന്റെ അംഗവുമാണ്.
പ്രമാണം:IM logo.svg | |
Public | |
Traded as | NYSE: IRM S&P 500 Component |
വ്യവസായം | Information storage Enterprise information management |
സ്ഥാപിതം | 1951 |
ആസ്ഥാനം | Boston, Massachusetts , USA |
ലൊക്കേഷനുകളുടെ എണ്ണം | 1,400+ |
പ്രധാന വ്യക്തി | William Meaney, CEO |
വരുമാനം | US$3.5 billion (2016)[1] |
പ്രവർത്തന വരുമാനം | US$501.6 million (2016)[1] |
മൊത്ത വരുമാനം | US$104.8 million (2016)[1] |
മൊത്ത ആസ്തികൾ | US$9.5 billion (2016)[1] |
Total equity | US$1.9 billion (2016)[1] |
ജീവനക്കാരുടെ എണ്ണം | 24,000+ (2016)[1] |
വെബ്സൈറ്റ് | www |
മഷ്റൂമിന്റെ വ്യാപാരവും ഭാവിലെ വളർച്ചയും കണക്കിലെടുത്ത് ഹെർമൻ നൗസ്റ്റ് ആണ് ഈ കമ്പനി ആരംഭിച്ചത്. [4] അദ്ദേഹത്തിന്റെ ഉത്പ്പാദകവസ്തുവിന് വളരാൻ കൂടുതൽ സ്ഥലസൗകര്യം ആവശ്യമായി വന്നതിനാൽ 1936 -ൽ ന്യൂയോർക്കിലുള്ള ലിവിങ്സ്റ്റണിലെ100 ഏക്കർ ഇരുമ്പ് അയിര് ഖനി 9,000 ഡോളറിന് അദ്ദേഹം വാങ്ങി. [5] 1950-ൽ മഷ്റൂം മാർക്കറ്റ് മാറ്റി നൗസ്റ്റ് ഖനിയെ മറ്റൊന്നിലേയ്ക്ക് ഉപയോഗപ്പെടുത്തി. അതിനെ അദ്ദേഹം അയൺ മൗണ്ടൻ എന്ന് പേർ നല്കുകയും ചെയ്തു.
നൗസ്റ്റ് ഒരു ബിസിനസ് അവസരം കണ്ടു. ശീത യുദ്ധഭീതികൾക്കിടയിലും, ആണവ ആക്രമണങ്ങളിൽ നിന്നും മറ്റ് ദുരന്തങ്ങളിൽ നിന്നും കോർപ്പറേറ്റ് വിവരങ്ങൾ സംരക്ഷിക്കുന്നതായിരുന്നു അത്.
ഈ കമ്പനി യഥാർത്ഥത്തിൽ "അയൺ മൗണ്ടൻ അറ്റോമിക് സ്റ്റോറേജ് കോർപ്പറേഷൻ" എന്നറിയപ്പെട്ടു. 1951-ൽ ആദ്യത്തെ ഭൂഗർഭ "വൗൾട്ട്സ്" തുറക്കുകയും 136 കിലോമീറ്റർ തെക്കുമാറി എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിലെ ആദ്യത്തെ സെയിൽസ് ഓഫീസ് തുറക്കുകയും ചെയ്തു. [6]അയൺ മൗണ്ടൻറെ ആദ്യത്തെ ഉപഭോക്താവ് ഈസ്റ്റ് റിവർ സേവിംഗ്സ് ബാങ്കാണ്. അവർ നിക്ഷേപരേഖകളുടെ മൈക്രോഫിലിം പകർപ്പുകൾ, മൗണ്ടൻ സ്റ്റോറിലെ സംഭരണത്തിനായി കവചിത കാറിൽ ഡ്യൂപ്ലിക്കേറ്റ് ഒപ്പ് കാർഡ് എന്നിവ കൊണ്ടുവന്നു. 1978-ൽ കമ്പനി അതിൻറെ ആദ്യത്തെ ഓവർ-ഗ്രൗണ്ട് റെക്കോഡ് സ്റ്റോറേജ് സൗകര്യവും തുടങ്ങി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.