രാഹുൽ ഗാന്ധി
ഇന്ത്യൻ രാഷ്ട്രീയ നേതാവ് / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. 1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച ഇദ്ദേഹം 2 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ പ്രസിഡന്റായിരുന്നു.[1].
രാഹുൽ ഗാന്ധി | |
---|---|
ലോക്സഭ അംഗം വയനാട് | |
പദവിയിൽ | |
ഓഫീസിൽ 23 May 2019 | |
മുൻഗാമി | എം.ഐ. ഷാനവാസ് |
മണ്ഡലം | വയനാട് ലോക്സഭാ നിയോജകമണ്ഡലം |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് | |
ഓഫീസിൽ 16 December 2017 – 3 July 2019 | |
മുൻഗാമി | സോണിയാ ഗാന്ധി |
പിൻഗാമി | മോത്തിലാൽ വോറ |
ചെയർപേഴ്സൺ, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് | |
ഓഫീസിൽ 25 September 2007-17 December 2017 | |
മുൻഗാമി | Office established |
പിൻഗാമി | Amrinder Singh Raja Warring |
ചെയർപേഴ്സൺ, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ | |
പദവിയിൽ | |
ഓഫീസിൽ 25 September 2007 | |
മുൻഗാമി | Office established |
ജനറൽ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
ഓഫീസിൽ 25 September 2007 – 19 January 2013 | |
രാഷ്ട്രപതി | സോണിയ ഗാന്ധി |
ലോക്സഭാംഗം അമേഠി | |
ഓഫീസിൽ 17 May 2004 – 20 May 2019 | |
മുൻഗാമി | സോണിയ ഗാന്ധി |
പിൻഗാമി | സ്മൃതി ഇറാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1970-06-19) 19 ജൂൺ 1970 (54 വയസ്സ്) ന്യൂ ഡൽഹി |
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
Relations | നെഹ്രു – ഗാന്ധി കുടുംബം |
മാതാപിതാക്കൾs | രാജീവ് ഗാന്ധി സോണിയ ഗാന്ധി |
അൽമ മേറ്റർ | യൂണിവേഴ്സിറ്റി ഓഫ് ഡൽഹി ഹാർവാർഡ് യൂണിവേഴ്സിറ്റി റോളിൻസ് കോളജ് ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ് |
ഒപ്പ് | |
വെബ്വിലാസം | www |
പ്രശ്സ്തമായ നെഹ്രു-ഗാന്ധി കുടുംബത്തിൽ നിന്നുള്ള രാഹുൽ തന്റെ ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിരുന്നു. വിദേശത്തു നിന്നും പഠനം കഴിച്ച രാഹുൽ റൗൾ വിൻസി എന്ന അപരനാമത്തിലാണ് അറിയപെട്ടിരുന്നത്. റോളിൻസ്, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ, വികസനം, എന്നീ വിഷയങ്ങളിൽ ബിരുദം നേടിയ ഗാന്ധി ആദ്യം ലണ്ടൻ നിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.2004 മുതൽ ലോക്സഭാ അംഗമായ ഇദ്ദേഹം 2019 വരെ അമേഥി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019 മുതൽ വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു[2]. 2017 ഡിസംബറിൽ കോൺഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുൽ ഏറ്റെടുത്തു. 2019-2023 തിൽ ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാജിവെച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ട്രസ്റ്റിയായി തുടരുന്നു.