രഘുവരൻ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
രാധാകൃഷ്ണ വേലായുധ രഘുവരൻ അഥവാ ആർ.വി.രഘുവരൻ എന്നറിയപ്പെടുന്ന തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു രഘുവരൻ (1958-2008)[2] തെന്നിന്ത്യൻ സിനിമയിലെ അപൂർവ്വമായ താരത്തിളക്കമായിരുന്ന രഘുവരൻ വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും തൻ്റേതായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ്. വില്ലൻ വേഷങ്ങൾക്ക് തൻ്റെതായൊരു കയ്യൊപ്പ് നൽകി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച രഘുവരൻ രൂപഭാവങ്ങൾ കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും വില്ലൻ വേഷങ്ങൾക്ക് പുതുമ പകർന്നു.[3][4]
വസ്തുതകൾ രഘുവരൻ, ജനനം ...
രഘുവരൻ | |
---|---|
ജനനം | ആർ.വി.രഘുവരൻ (1958-12-11)ഡിസംബർ 11, 1958[1] പാലക്കാട് ജില്ല, കൊല്ലങ്കോട് ,കേരളം |
മരണം | മാർച്ച് 19, 2008 |
ജീവിതപങ്കാളി(കൾ) | രോഹിണി (1996-2004 വിവാഹബന്ധം വേർപ്പെടുത്തി) |
കുട്ടികൾ | സായ് ഋഷി (1998) |
അടയ്ക്കുക