പരമാരിബൊ
സുരിനാമിന്റെ തലസ്ഥാനം / From Wikipedia, the free encyclopedia
തെക്കേ അമേരിക്കയിലെ ഒരു രാജ്യമായ സുരിനാമിന്റെ[1] തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് പരമാരിബൊ. സുരിനാം നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[2] ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷയെങ്കിലും ഇംഗ്ലീഷ്, ഹിന്ദി, സുരിനാമിസ് എന്നീ ഭാഷകളും ഇവിടെ ഉപയോഗിക്കുന്നുണ്ട്. പരമാരിബൊയിലെ ആകെ ജനസംഖ്യ 2012-ലെ സെൻസസ് പ്രകാരം 2,41,000 ആയിരുന്നു (സുരിനാമിസ് ജനങ്ങൾ). ഇത് ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്നു. പരമാരിബൊ 2002-ലെ യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചരിത്രനഗരമാണ്. സുരിനാം നദീതീരത്ത് പാർത്തിരുന്ന പരമാരിബോ ഗോത്രത്തിൽ നിന്നാണ് നഗരത്തിന് ഈ പേർ ലഭിച്ചത്. ടൂപി-ഗ്വാറാനി ഭാഷയിൽ 'പാര' എന്നാൽ 'വലിയനദി'യും 'മാരിബോ' എന്നാൽ 'താമസക്കാരൻ' എന്നുമാണ് അർത്ഥം[3].
വസ്തുതകൾ പരമാരിബൊ, രാജ്യം ...
പരമാരിബൊ | |
---|---|
തലസ്ഥാനനഗരം | |
പരമാരിബൊയിലെ വാട്ടർകാന്റ് തെരുവ് | |
Coordinates: 5°51′8″N 55°12′14″W | |
രാജ്യം | സുരിനാം |
ജില്ല | പരമാരിബൊജില്ല |
സ്ഥാപനം | 1603 |
• ആകെ | 182 ച.കി.മീ.(70 ച മൈ) |
ഉയരം | 3 മീ(10 അടി) |
(2012 census) | |
• ആകെ | 2,40,924 |
• ജനസാന്ദ്രത | 1,300/ച.കി.മീ.(3,400/ച മൈ) |
സമയമേഖല | UTC-3 (ART) |
അടയ്ക്കുക