ഓർബിറ്റ് (ശരീരശാസ്ത്രം)
From Wikipedia, the free encyclopedia
ശരീരശാസ്ത്രത്തിൽ, കണ്ണും അതിന്റെ അനുബന്ധ ഘടനകളും സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ അറ അല്ലെങ്കിൽ സോക്കറ്റാണ് ഓർബിറ്റ് എന്ന് അറിയപ്പെടുന്നത്. "ഓർബിറ്റ്" എന്നത് അസ്ഥി നിർമ്മിത സോക്കറ്റിനെയോ,[1] അല്ലെങ്കിൽ അതിൻ്റെ ഉൾവശത്തെയോ സൂചിപ്പിക്കുന്ന പദമാണ്. [2] പ്രായപൂർത്തിയായ മനുഷ്യനിൽ, ഓർബിറ്റിൻ്റെ അളവ് 30 millilitres (1.1 imp fl oz; 1.0 US fl oz), ആണ് അതിൽ കണ്ണ് 6.5 millilitres (0.23 imp fl oz; 0.22 US fl oz) വരും. [3] ഓർബിറ്റിനുള്ളിൽ കണ്ണ്, ഓർബിറ്റൽ, റിട്രോബൾബാർ ഫാസിയ, എക്സ്ട്രാ ഒക്യുലാർ പേശികൾ, തലയോട്ടിയിലെ ഞരമ്പുകൾ (II, III, IV, V, VI), രക്തക്കുഴലുകൾ, കൊഴുപ്പ്, ലാക്രിമൽ ഗ്രന്ഥി അതിന്റെ സഞ്ചിയും നാളവും, കൺപോളകൾ, മധ്യ, ലാറ്ററൽ പാൽപെബ്രൽ ലിഗമെന്റുകൾ, ചെക്ക് ലിഗമെന്റുകൾ, സസ്പെൻസറി ലിഗമെന്റ്, സെപ്റ്റം, സിലിയറി ഗാംഗ്ലിയൻ, ഷോർട്ട് സിലിയറി ഞരമ്പുകൾ എന്നിവ അടങ്ങിയിരിക്കുുന്നു.