നാഞ്ചിങ് യൂണിവേഴ്സിറ്റി (NJU or NU, ലഘൂകരിച്ച ചൈനീസ്: 南京大学; പരമ്പരാഗത ചൈനീസ്: 南京大學; പിൻയിൻ: Nánjīng Dàxué, Nánkīng Tàhsüéh. Chinese abbr. 南大; pinyin: Nándà, Nanda), അല്ലെങ്കിൽ നാങ്കിങ് യൂണിവേഴ്സിറ്റി ചൈനയിലെ നാഞ്ചിങ്ങിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്നതും, ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ചൈനയിലെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളിൽ ഒന്നുമാണ്. CE 258 മുതൽ വിവിധ രാജവംശങ്ങളിലൂടെയുള്ള പല മാറ്റങ്ങളും സംഭവിച്ച ഈ സർവ്വകലാശാല പിൽക്കാല ക്വിങ് രാജവംശത്തിന്റെ കാലത്ത് 1920 കളിൽ ഒരു ആധുനിക സർവ്വകലാശാലയായി മാറി. റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യകാലത്ത് ഇത് ചൈനയിലെ അധ്യാപനവും ഗവേഷണവും ഒത്തുചേർന്ന ആദ്യ ആധുനിക യൂനിവേഴ്സിറ്റിയായി മാറുകയും ചെയ്തു. ചൈനയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ സ്ഥാപനം ഒരു വഴികാട്ടിയാവുകയും ചൈനയിലെ ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറ പാകുകയും ചെയ്തു.1949 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കപ്പെടുന്നതിന് മുൻപ് നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എന്ന പേരിൽ നിന്ന് നാഞ്ചിങ് യൂണിവേഴ്സിറ്റി എന്ന പേരിലേയ്ക്കു മാറിയിരുന്നു.
南京大学(南京大學) | |
മുൻ പേരു(കൾ) |
|
---|---|
ആദർശസൂക്തം | 诚朴雄伟励学敦行(誠樸雄偉勵學敦行)[1] |
തരം | Public |
സ്ഥാപിതം | 1902[Note 1] |
പ്രസിഡന്റ് | Chen Jun (陈骏) |
അദ്ധ്യാപകർ | 2,135 |
ബിരുദവിദ്യാർത്ഥികൾ | 13,865 |
12,793 | |
സ്ഥലം | Nanjing, Jiangsu, China |
ക്യാമ്പസ് | Urban: Gulou campus Suburban: Xianlin campus |
നിറ(ങ്ങൾ) | |
അഫിലിയേഷനുകൾ | APRU, AEARU, WUN, C9, Service-Learning Asia Network[2] |
വെബ്‌സൈറ്റ് | www.nju.edu.cn |
[3][4][5] |
അവലംബം
കുറിപ്പുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.