ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും സംവിധായികയുമാണ് നന്ദിത ദാസ്. (ജനനം: നവംബർ 7, 1969). നന്ദിത ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായത് 1996 ലെ ഫയർ, 1998 എർത്ത് എന്നീ ചിത്രങ്ങളിലെ വിമർശനാത്മകമായ അഭിനയിത്തിലൂടെയാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രമായ ഫിരാക് എന്ന ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ഫെസ്റ്റിവൽ ഓഫ് ഫസ്റ്റ് ഫിലിംസ് മേളയിൽ ലഭിച്ചു.
മികച്ച കലാകാരനായ ജതിൻ ദാസ് , എഴുത്തുകാരിയായ വർഷ ദാസിന്റേയും മകളാണ് നന്ദിത. നന്ദിതയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ന്യൂ ഡെൽഹിയിലാണ്[1]. നന്ദിത രണ്ട് പ്രാവശ്യം വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചനം നേടുകയും ചെയ്തിട്ടുണ്ട്.[2] രണ്ടാമത് വിവാഹം ചെയ്തത് കൊൽക്കത്തയിലെ ഒരു പരസ്യകമ്പനിക്കാരനായ സൗമ്യ സെന്നിനെയാണ്. 2006 ൽ വിവാഹ മോചനവും നേടി.
നന്ദിത തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് ജന്ത്യ മഞ്ച് എന്ന തിയേറ്റർ നാടക കൂട്ടത്തിലൂടെയാണ്.[3] ഇതുവരെ നന്ദിത 30 ലധികം ചിത്രങ്ങളിൽ , പത്തിലധികം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും സമാന്തര ചിത്രങ്ങളുടെ രീതിയിലുള്ള ചിത്രങ്ങളാണ്. പ്രമുഖ സാമാന്തര ചിത്ര സംവിധായകയായ ദീപ മേഹ്ത സംവിധാനം ചെയ്തത ഫയർ എന്ന ചിത്രത്തിലും, പിന്നീട് എർത്ത് എന്ന ചിത്രത്തിലും എന്നിവയിലെ അഭിനയം വിവാദം വരുത്തിവച്ചിരുന്നത്.
വർഷം | ചിത്രം | റോൾ | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1989 | പരിനാതി | ഒറിയ | ||
1996 | ഫയർ | സീത | ഇംഗ്ലീഷ് | |
1998 | എർത്ത് | ഹിന്ദി | ||
ഹസാർ ചൌരാസി കി മാ | നന്ദിനി മിത്ര | ഹിന്ദി | ||
ജന്മദിനം | സരസു | മലയാളം | ||
1999 | ദേവേരി | Deveeri (Akka) | കന്നട | |
റോക്ഫോർഡ് | ലിലി വേഗാസ് | ഇംഗ്ലീഷ് | ||
2000 | ഹരി ഭരി | അഫ്സാന | ഹിന്ദി | |
സാഞ്ച് | ഉർദു | |||
ബവന്ദർ | സന്വരി | ഹിന്ദി | ||
2001 | അക്സ് | സുപ്രിയ വർമ്മ | ഹിന്ദി | |
ഡോട്ടേഴ്സ് ഓഫ് ദി സെഞ്ചുറി | ചാരു | ഹിന്ദി | ||
2002 | ആമർ ഭുവാൻ | സകീന | ബംഗാളി | |
കണ്ണകി | കണ്ണകി | മലയാളം | ||
പിതാഃ | പാറൊ | ഹിന്ദി | ||
അസകി | ധനലക്സ്മി | തമിഴ് | ||
കണ്ണത്തിൽ മുത്തമിട്ടാൾ | ശ്യാമ | തമിഴ് | ||
ലാൽ സലാം | രൂപി | മലയാളം | ||
2003 | ഏക് അലഗ് മൌസം | അപർണ്ണ വർമ്മ | ഹിന്ദി | |
ബസ് യൂ ഹി | വേദ | ഹിന്ദി | ||
സുപാരി | മമത സിക്രി | ഉർദു | ||
ശുബോ മഹൂറത്ത് | മല്ലിക സെൻ | ബംഗാളി | ||
ലൈഫ് ഓൺ ദി എഡ്ജ് | അതിഥി | ഹിന്ദി | ||
എക് ദിൻ ചൌബിസ് ഘണ്ടെ | സമീര ദത്ത | ഹിന്ദി | ||
2004 | വിശ്വ തുളസി | സീത | തമിൾ | |
പാനി | മീര ബെൻ | ഹിന്ദി | ||
2008 | Ramchand Pakistani | Champa | Urdu | |
ഫിരാഖ് | - | Hindi / Urdu / Gujarati | First film as director. Won best film and screenplay awards at Asian Festival of First Films. | |
2010 | Midnight's Children[4] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.