മലബാർ ജില്ല
From Wikipedia, the free encyclopedia
മലബാർ ജില്ല, അഥവാ മലയാളം ജില്ല,[1] ഇന്ത്യയിലെ ബോംബെ പ്രസിഡൻസി (1792–1800), മദ്രാസ് പ്രവിശ്യ (1800-1950), മദ്രാസ് സംസ്ഥാനം (1950-1956) എന്നീ ഭരണപ്രദേശങ്ങളുടെ ഭാഗമായി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു ജില്ലയാണ്. പഴയ മദ്രാസ് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ളതും മൂന്നാമത്തെ വലിയതും ആയ ജില്ലയായിരുന്നു ഇത്. പുരാതന പട്ടണമായ കോഴിക്കോട് ആയിരുന്നു ഈ ജില്ലയുടെ ഭരണ സിരാകേന്ദ്രം.[2]
മലബാർ ജില്ല മലയാളം ജില്ല | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മദ്രാസ് സംസ്ഥാനത്തിലെ ജില്ല | |||||||||||||||||||||||||||||||||||||||||
1792–1957 | |||||||||||||||||||||||||||||||||||||||||
മലബാർ ജില്ലയും താലൂക്കുകളും 1956ൽ | |||||||||||||||||||||||||||||||||||||||||
തലസ്ഥാനം | കോഴിക്കോട് | ||||||||||||||||||||||||||||||||||||||||
Area | |||||||||||||||||||||||||||||||||||||||||
• 1901 | 15,009 km2 (5,795 sq mi) | ||||||||||||||||||||||||||||||||||||||||
Population | |||||||||||||||||||||||||||||||||||||||||
• 1901 | 2800555 | ||||||||||||||||||||||||||||||||||||||||
ചരിത്രം | |||||||||||||||||||||||||||||||||||||||||
ചരിത്രം | |||||||||||||||||||||||||||||||||||||||||
• സ്ഥാപിതം | 1792 | ||||||||||||||||||||||||||||||||||||||||
• ബോംബേ പ്രസിഡൻസി ടിപ്പു സുൽത്താനിൽ നിന്ന് നേടിയെടുത്ത പ്രദേശങ്ങൾ | 1792 | ||||||||||||||||||||||||||||||||||||||||
• വടക്കേ മലബാർ, തെക്കേ മലബാർ എന്നിങ്ങനെ രണ്ടായി തിരിച്ചു | 1793 | ||||||||||||||||||||||||||||||||||||||||
• മദ്രാസ് പ്രസിഡൻസിയോട് ചേർന്നു | 1800 | ||||||||||||||||||||||||||||||||||||||||
• താലൂക്കുകളുടെ പുനഃക്രമീകരണം | 1860 | ||||||||||||||||||||||||||||||||||||||||
• ഗൂഡല്ലൂരും പന്തല്ലൂരും നീലഗിരി ജില്ലയിലേക്ക് മാറ്റി | 1877 | ||||||||||||||||||||||||||||||||||||||||
• മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി | 1950 | ||||||||||||||||||||||||||||||||||||||||
• കാസർകോട് ചേർത്ത് കേരളത്തിന്റെ ഭാഗമായി | 1956 | ||||||||||||||||||||||||||||||||||||||||
1957 | |||||||||||||||||||||||||||||||||||||||||
|
ഇന്നത്തെ കേരള സംസ്ഥാനത്തിലെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളും തൃശ്ശൂർ ജില്ലയിലെ പഴയ പൊന്നാനി താലൂക്കും ഈ ജില്ലയുടെ ഭാഗമായിരുന്നു. ഇതു കൂടാതെ ലക്ഷദ്വീപ്, ബ്രിട്ടീഷ് കൊച്ചി എന്നിവയും മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16 ന് കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിച്ചു.