മധു
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു (ജനനം: സെപ്റ്റംബർ 23, 1933 [4]). സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തി നേടി. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1960 കളിലും 1970 കളിലും 1980 കളിലും ഒരു പ്രമുഖ നായക നടനായിരുന്ന അദ്ദേഹം 400 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ഒരു കാലത്ത് ഉമ ഫിലിം സ്റ്റുഡിയോയുടെ ഉടമയുമായിരുന്നു. മലയാള സിനിമകൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2004-ൽ കേരള സർക്കാർ ജെ.സി.ഡാനിയേൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.കലാരംഗത്തെ സംഭാവനകൾക്ക് 2013ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. നിലവിൽ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ) സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു.
മധു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മധു (വിവക്ഷകൾ) എന്ന താൾ കാണുക. |
മധു | |
---|---|
ജനനം | മാധവൻ നായർ (1933-09-23) 23 സെപ്റ്റംബർ 1933 (90 വയസ്സ്)[1] ഗൗരീശപട്ടം, തിരുവനന്തപുരം,[2] തിരുവിതാംകൂർ മഹാരാജ്യം, ബ്രിട്ടീഷ് ഇന്ത്യ (present day തിരുവനന്തപുരം, കേരള, ഇന്ത്യ) |
കലാലയം |
|
തൊഴിൽ |
|
സജീവ കാലം | 1963 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | ജയലക്ഷ്മി (died 2014) |
കുട്ടികൾ | 1 (ഡോ. ഉമ) |
പുരസ്കാരങ്ങൾ | ജെ സി ഡാനിയേൽ അവാർഡ് (2004) പത്മശ്രീ (2013) [3] |
വെബ്സൈറ്റ് | www |
അദ്ദേഹം നിർമ്മിച്ച കുട്ടികളുടെ സിനിമയായ മിനി, 1995-ലെ 43-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ കുടുംബക്ഷേമം പ്രമേയമായ മികച്ച ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് കരസ്ഥമാക്കി. സ്വയംവരത്തിലെ (1972) അഭിനയത്തിന് മലയാളത്തിലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന്റെ ആദ്യ ജേതാവായ അദ്ദേഹത്തിന് ഇത് കൂടാതെ മൂന്ന് ഫിലിംഫെയർ അവാർഡുകളും അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. മധു അഭിനയിച്ച ചെമ്മീൻ എന്ന സിനിമ 1965-ൽ അഖിലേന്ത്യാതലത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് ഈ ടൈറ്റിൽ നേടുന്ന ആദ്യ മലയാള ചിത്രമായി മാറി.