From Wikipedia, the free encyclopedia
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ലെസിത്തിഡേസീ (Lecythidaceae). ബ്രസീൽ നട്ട് ഫാമിലി (Brazil nut family) എന്നാണ് ഇവ സാധാരണയായി അറിയപ്പെടുന്നത്. 20 ജീനസ്സുകളിലായി 250 മുതൽ 300 -ഓളം സ്പീഷിസുകൾ ഈ കുടുംബത്തിൽ ഉണ്ട്.[2]
ലെസിത്തിഡേസീ | |
---|---|
പേഴിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Lecythidaceae A.Rich.[1] |
Genera | |
See text. |
മരങ്ങളും വൃക്ഷങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ തെക്കേ അമേരിക്ക, തെക്കുകിഴക്കേ ഏഷ്യ, ആഫ്രിക്ക, മഡഗാസ്കർ തുടങ്ങിയ നാടുകളിലെ ഉഷ്മമേഖലാ പ്രദേശങ്ങളിൽ ഇവ സാധാരണയായി കാണുന്നു. ആമസോൺ കാടുകളിൽ സമൃദ്ധമായ കാണപ്പെടുന്ന സസ്യങ്ങളിൽ ഈ കുടുംബത്തിലെ സ്പീഷിസുകളും ഉൾപ്പെടുന്നു. [3]
ലഘുപത്രത്തോടുകൂടിയ ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ (alternate) അല്ലെങ്കിൽ വർത്തുള വിന്യാസത്തിലോ ക്രമീകരിച്ചതും ഞെട്ടോടു കൂടിയവയുമാണ്. ഇലകൾ ജാലികാസിരാവിന്യാസത്തോടു കൂടിയവയും മിനുസമുള്ളതുമാണ്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെപൂക്കൾ കാണാൻ ഭംഗിയുള്ളതും സൗരഭ്യമുള്ളവയുമാണ്. ഒന്നിലധികം പൂവുകളുള്ള പൂങ്കുലകളായാണ് പൂക്കൾ വിന്യസിച്ചിരിക്കുന്നത്. എന്നാൽ വളരെ വിരളം സ്പീഷിസുകളിൽ ഏക പുഷ്പങ്ങൾ കാണപ്പെടാറുണ്ട്. 1 മുതൽ 10 സെ. മീ. വരെ പൂക്കൾക്ക് നീളമുണ്ടാകും.
[4][5]
വിദളങ്ങളുടെ എണ്ണം 4 മുതൽ 6 വരെ ആയിരിക്കും. , പുഷ്പദളങ്ങളുടെ എണ്ണം 4 മുതൽ 8 വരെ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും മിക്ക സ്പീഷിസുകളിലും പുഷ്പദളങ്ങളുടെ എണ്ണം 6 ആണ്.
പുംബീജപ്രധാനമായ കേസരങ്ങൾ (stamen) വിന്യസിച്ചിരിക്കുന്നതിലുള്ള സങ്കീർണ്ണതയും വൈവിധ്യവും ഈ സസ്യകുടുംബത്തിന്റെ പ്രത്യേകതയാണ്. മിക്ക സ്പീഷിസുകളിലും പാമ്പിന്റെ പത്തി/ ഫണം പോലെയാണ് കേസരപുടം(androecium)ക്രമീകരിക്കപ്പെട്ടിട്ടുള്ളതിനാൽ ഏകഅവയവാനുപാതത്തോടു കൂടിയവയായിരിക്കും (ഒരു പ്രാവശ്യം കൃത്യമായി വിഭജിക്കാവുന്നതും, വിഭജനരേഖയുടെ ഇരുവശങ്ങളും ഒരു പോലെയിരിക്കുന്നതുമാണ്- monosymmetric). കേസരങ്ങളുടെ എണ്ണം 10 മുതൽ 1000 വരെയോ അതിൽ കൂടുതലോ ആയിരിക്കും.[6]
ലോകത്തിലെ മറ്റൊരു സപുഷ്പികൾക്കും ഇത്തരത്തിലുള്ള കേസരപുടം(androecium) ഉണ്ടാകാറില്ല. താഴ്ന്ന അണ്ഡാശയമോ (inferior or semi- inferior Ovary) പകുതി താഴ്ന്ന അണ്ഡാശയമോആണുള്ളത്. ഇത് 2 മുതൽ 6 വരെ ജനിപർണ്ണങ്ങൾ ( carpels) കൂടിച്ചേർന്നതാണ്. അണ്ഡാശയത്തിന് 2 മുതൽ 6 ഓളം അറകളുണ്ട്. ഓരോ അറകളിലും ഒന്നോ ഒന്നിൽ കൂടുതലോ അണ്ഡകോശങ്ങളും (Ovules) കാണപ്പെടുന്നു.[7]
കേരളീയർക്ക് പരിചിതങ്ങളായ പേഴ്, നീർപ്പേഴ്, നാഗലിംഗം, ആറ്റുപേഴ് തുടങ്ങിയ സസ്യങ്ങൾ ലെസിത്തിഡേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.