കുശാനസാമ്രാജ്യം
ഇന്ത്യയിലെ ഒരു രാജവംശം / From Wikipedia, the free encyclopedia
ഒന്നു മുതൽ മൂന്നാം നൂറ്റാണ്ടു വരെ, ഇന്നത്തെ താജ്കിസ്താൻ, അഫ്ഘാനിസ്താൻ, പാകിസ്താൻ, ഉത്തരേന്ത്യയിലെ ഗംഗാതടം വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു ബാക്ട്രിയൻ സാമ്രാജ്യമായിരുന്നു കുശാനസാമ്രാജ്യം. യൂഷികളിൽപ്പെട്ട കുശാൻ വംശമാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്. കുശാനർ, മുൻകാലങ്ങളീൽ പല ഘട്ടങ്ങളിലായി ബാക്ട്രിയൻ മേഖലകളിലേക്കെത്തിയ സിഥിയന്മാരുടെ പിൻഗാമികളാണ്. ഇവിടെ സുർഖൻ ദാര്യയുടേ മേൽഭാഗത്തുള്ള ദാൽമെർ സിൽ ടെപെ ആയിരിക്കണം കുശാനരുടെ ആദ്യകാലതലസ്ഥാനം. പിൽക്കാലത്ത് കുശാനർ ഹിന്ദുകുഷ് കടന്ന് കാബൂൾ താഴ്വരയിലേക്ക്കും ഗാന്ധാരത്തിലേക്കും പ്രവേശീച്ചു. ഉത്തരേന്ത്യയുടേയും ദക്ഷിണ മദ്ധ്യേഷ്യയുടേയ്യും വലിയ ഭാഗങ്ങൾ പിന്നീട് ഈ സാമ്രാജ്യത്തിന്റെ കീഴിലായി[3].
കുശാനസാമ്രാജ്യം कुषाण राजवंश | |||||||||||
---|---|---|---|---|---|---|---|---|---|---|---|
AD 60–AD 375 | |||||||||||
കുശാനരുടെ അധീനപ്രദേശങ്ങൾ നീണ്ട വരകൊണ്ടും കനിഷ്കന്റെ ഭരണകാലത്തുണ്ടായിരുന്ന പ്രദേശവിസ്തൃതിയുടെ ഉന്നതി ഇടവിട്ടുള്ള വരകൊണ്ടും കാണിച്ചിരിക്കുന്നു; റബറ്റക് ലിഖിത പ്രകാരം.[2] | |||||||||||
തലസ്ഥാനം | മഥുര പെഷവാർ ബെഗ്രാം തക്ഷശില | ||||||||||
പൊതുവായ ഭാഷകൾ | പാലി പ്രാകൃതം ബാക്ട്രിയൻ സംസ്കൃതം ഗ്രീക്ക് | ||||||||||
മതം | ബുദ്ധമതം ഹിന്ദുമതം സൊറോസ്ട്രിയൻ മതം ഗ്രീക്കോ-ബുദ്ധമതം പുരാതന ഗ്രീക്ക് മതം | ||||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||||
• AD 60-80 | കുജുല കാഡ്ഫൈസസ് | ||||||||||
• AD 127 - 147 | കനിഷ്കൻ | ||||||||||
• AD 350-375 | കിപുനാദ | ||||||||||
ചരിത്ര യുഗം | പുരാതനം | ||||||||||
• കുജുല കാഡ്ഫൈസസ് യൂഷികളെ ഏകീകരിക്കുന്നു. | AD 60 | ||||||||||
• ഗുപ്തസാമ്രാജ്യത്തോട് പരാജയപ്പെട്ടു | AD 375 | ||||||||||
|
റോം, പേർഷ്യ, ചൈന എന്നീ ദേശങ്ങളുമായി കുശാനർക്ക് നയത്രന്ത്രബന്ധങ്ങളുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം കിഴക്കും പടിഞ്ഞാറുമായുള്ള വ്യാപാരകൈമാറ്റങ്ങളുടെ കേന്ദ്രമായി ഈ സാമ്രാജ്യം വർത്തിച്ചു. ചൈനയിൽ നിന്നും യുറോപ്പിലേക്കുള്ള പട്ടുപാതയുടെ ഒരു പ്രധാനഭാഗം നിയന്ത്രിച്ചിരുന്നത് കുശാനരായിരുന്നു. ഉപഭൂഖണ്ഡത്തിൽത്തന്നെ സ്വർണനാണയങ്ങൾ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനർ. കുശാനരുടെ സ്വർണ്ണനാണയങ്ങൾ പട്ടുപാതയിലുടനീളം, വ്യാപാരികൾ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു[4].