കവിയൂർ പൊന്നമ്മ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഇവർ നേടിയിട്ടുണ്ട്.[1]
വസ്തുതകൾ കവിയൂർ പൊന്നമ്മ, ജനനം ...
കവിയൂർ പൊന്നമ്മ | |
---|---|
ജനനം | പൊന്നമ്മ (1945-09-10) 10 സെപ്റ്റംബർ 1945 (78 വയസ്സ്) |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1967 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | മണിസ്വാമി |
കുട്ടികൾ | ബിന്ദു |
അടയ്ക്കുക