ലിനക്സ് അടിസ്ഥാനമാക്കിയുള്ള മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് കായ്ഒഎസ്(KaiOS). അത് "ഒരു സ്മാർട്ട്ഫോണിൻറെ കഴിവ് ഒരു ഫീച്ചർ ഫോണിൽ ലയിപ്പിക്കുന്നു".[5] 2016 ൽ മോസില്ല നിർത്തലാക്കിയ ഫയർഫോക്സ് ഓഎസ് ഒരു ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റിയാൽ നയിക്കുന്ന അതിൻറെ പിൻഗാമിയായ ബി2ജി(B2G)(ബൂട്ട് ടു ജെക്കോ)യിൽ നിന്നും ഇത് ഫോർക്ക് ചെയ്തു.[6][7][8]

വസ്തുതകൾ നിർമ്മാതാവ്, പ്രോഗ്രാമിങ് ചെയ്തത് ...
കായ്ഒഎസ്
Thumb
കായ്ഒഎസ് ഔദ്യോഗിക ലോഗോ
നിർമ്മാതാവ്KaiOS Technologies (Hong Kong) Limited (with TCL as largest shareholder)[1]
പ്രോഗ്രാമിങ് ചെയ്തത് HTML, CSS, JavaScript, C++
ഒ.എസ്. കുടുംബംFirefox OS / Open Web (based on Linux kernel)
തൽസ്ഥിതി:Current
സോഴ്സ് മാതൃകSource-available
പ്രാരംഭ പൂർണ്ണരൂപം2017; 7 years ago (2017)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Feature phones
പാക്കേജ് മാനേജർKaiStore
സപ്പോർട്ട് പ്ലാറ്റ്ഫോംARM
കേർണൽ തരംMonolithic (Linux)
യൂസർ ഇന്റർഫേസ്'Graphical
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
proprietary, Linux kernel patches under GPLv2,
B2G under MPL[2][3][4]
വെബ് സൈറ്റ്www.KaiOStech.com
അടയ്ക്കുക
Thumb
നോക്കിയ 8110 4G "ബനാന ഫോൺ"

കായ്ഒഎസ് പ്രാഥമിക സവിശേഷതകളാണ് 4 ജി എൽടിഇ ഇ(4G LTE E) യുടെ പിന്തുണ, ഒപ്റ്റിമൈസ് ചെയ്ത യൂസർ ഇൻറർഫേസോടുകൂടിയ നോൺ-ടച്ച് ഉപകരണങ്ങളിൽ എച്ച്.ടി.എം.എൽ. 5(HTML5) അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ദൈർഘ്യമേറിയ ബാറ്ററി ലൈഫും, ജിപിഎസ്(GPS), വൈഫൈ(Wi-Fi), കുറവ് മെമ്മറി, ഊർജ്ജ ഉപഭോഗം എന്നീ പ്രത്യേകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.[9][10] ഓൾ-ദി-എയർ അപ്ഡേറ്റുകൾ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.[11]ഉപയോക്താക്കൾക്ക്, കായ്സ്റ്റോർ എന്ന സമർപ്പിത അപ്ലിക്കേഷൻ മാർക്കറ്റിൽ പ്രവേശിച്ച് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ അവസരമൊരുക്കുന്നു.[12]ചില സേവനങ്ങൾ ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയുൾപ്പെടെ എച്ച്ടിഎംഎൽ5(HTML5) ആപ്ലിക്കേഷനുകളായി മുൻകൂറായി അപ്ലോഡ് ചെയ്തിട്ടുണ്ട്.[13]2020 ഏപ്രിൽ 1 വരെ, കായ്സ്റ്റോറിൽ 500+ ആപ്പുകൾ ഉണ്ട്. ഹാർഡ്‌വെയർ റിസോഴ്‌സ് ഉപയോഗത്തിൽ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം താരതമ്യേന ഭാരം കുറഞ്ഞതാണ്, കൂടാതെ വെറും 256 മെഗാബൈറ്റ് (MB) മെമ്മറിയുള്ള ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ കഴിയും.[14]

2017 ലാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമായി പുറത്തിറക്കിയത്, ഇത് വികസിപ്പിച്ചെടുത്തത് ഹോങ്കോംഗ് ആസ്ഥാനമായുള്ള കായ്ഒഎസ് ടെക്നോളജീസ് ഇൻക് ആണ്.[15][16]സിഇഒ സെബാസ്റ്റ്യൻ കോഡ്‌വില്ലെയുടെ നേതൃത്വത്തിലുള്ള കമ്പനി, മറ്റ് രാജ്യങ്ങളിൽ ഓഫീസുകൾ. 2018 ജൂണിൽ, ഗൂഗിൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 22 മില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചു.[17]ഇന്ത്യ ആസ്ഥാനമായുള്ള ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും കമ്പനിയുടെ 16% ഓഹരിയ്ക്കായി 7 മില്യൺ ഡോളർ നിക്ഷേപിച്ചു.[18] 2019 മെയ് മാസത്തിൽ, കാത്തേ(Cathay) ഇന്നൊവേഷനിൽ നിന്നും മുൻ നിക്ഷേപകരായ ഗൂഗിൾ, ടിസിഎൽ(TCL)ഹോൾഡിംഗ്‌സ് എന്നിവയിൽ നിന്നും കായ്ഒഎസ് 50 ദശലക്ഷം യുഎസ് ഡോളർ അധികമായി സമാഹരിച്ചു.[19]

2018 മെയ് മാസത്തിൽ പ്രഖ്യാപിച്ച മാർക്കറ്റ് ഷെയർ പഠന ഫലങ്ങളിൽ, കായ്ഒഎസ് ആപ്പിളിന്റെ ഐഒഎസിനെ പിന്തള്ളി ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി,[20] ആൻഡ്രോയിഡ് 71% ആധിപത്യം പുലർത്തുന്നു, 9% കുറഞ്ഞെങ്കിലും. മത്സരാധിഷ്ഠിത വിലയുള്ള ജിയോ ഫോണിന്റെ ജനപ്രീതിയാണ് കായ്ഒഎസിന്റെ വളർച്ചയ്ക്കുള്ള പ്രധാന കാരണം.[21] 2018 ലെ ഒന്നാം പാദത്തിൽ, 23 ദശലക്ഷം കായ്ഒഎസ് ഉപകരണങ്ങൾ നിർമ്മിക്കപ്പെട്ടു.[22]

ഉപകരണങ്ങൾ

Thumb
Jio Phone

കായ്ഒഎസ് ഉപയോഗിച്ച് വരുന്ന ഉപകരണങ്ങൾ ഇവയാണ്:

  • അൽക്കാടെൽ വൺ ടച്ച് ഗോ ഫ്ലിപ്പ് [23](എറ്റി & ടി(AT & T)യിൽ സിങ്കൂലർ ഫ്ലിപ് 2 എന്നു പറയുന്നു[24])
  • റിലയൻസ് ജിയോഫോണിൻറെ മോഡൽ നമ്പറുകൾ ഇവയാണ് F101K, F10Q, F120B, F220B, F300B, F30C, F41T, F50Y, F61F, F81E, F90M, LF-2403N[25][26][27]
  • റിലയൻസ് ജിയോ ജിയോഫോൺ 2 [28]
  • നോക്കിയ 8110 4ജി (സ്മാർട്ട് ഫീച്ചർ ഒഎസ്, ഒരു കായ്ഒഎസ് അടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നു)[29][30]
  • ഡോറോ 7050/7060[31]

പങ്കാളിത്തങ്ങൾ

2018 ഫെബ്രുവരിയിൽ, എയർഫോണ്ട്, ഫെയ്സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ, ബുള്ളിറ്റ്, ഡോറോ, എച്ച്. എം.ഡി ഗ്ലോബൽ, മൈക്രോമാക്സ്, എൻഎക്സ്പി, സ്പ്രെഡ്ട്രം, ക്വാൽകോം, ജിയോ, സ്പ്രിൻറ്, ഏ.റ്റി.&റ്റി., ടി-മൊബൈൽ എന്നീ കമ്പനികളുമായി കായ്ഒഎസ് ടെക്നോളജീസ് പ്രവർത്തിക്കുന്നു.[32][13]

റിലീസ് ചരിത്രം

നാലു മാസങ്ങൾക്കു ശേഷം, കായ്ഒഎസ് 2.0 പുറത്തിറങ്ങി.

നോക്കിയ 8110 പതിപ്പ് 2.5 പതിപ്പ് ഫെബ്രുവരിയിൽ പുറത്തിറങ്ങി.

കൂടുതൽ വിവരങ്ങൾ Version, Announced ...
VersionAnnounced
1.0March 2017
2.0July 2017
2.5February 2018[33]
അടയ്ക്കുക

പുറംകണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.