മധ്യജർമ്മനിയിലെ തുറിഞ്ചിയ സംസ്ഥാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും ഒരു വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രവുമാണ് യെന (ജർമ്മനിൽ Jena (/ˈjnə/; ജർമ്മൻ ഉച്ചാരണം: [ˈjeːna]  ( listen))[2]). യെനായിൽ അഞ്ചിലൊരാൾ ഒരു വിദ്യാർത്ഥിയാണ്. 1558-ൽ സ്ഥാപിതമായ ഫ്രെഡ്രിക്ക് ഷില്ലർ സർവ്വകലാശാലയിൽ 18,000-ത്തോളം വിദ്യാർത്ഥികളും ഏൺസ്റ്റ്-ആബെ ഫാഹോഹ്ഷൂളിൽ അയ്യായിരത്തോളം വിദ്യാർത്ഥികളുമുണ്ട്.[3]

വസ്തുതകൾ യെന, Country ...
യെന
Thumb
Thumb
Coat of arms
Location of യെന
Thumb
CountryGermany
Stateതുറിഞ്ചിയ
ഭരണസമ്പ്രദായം
  Lord Mayorതോമസ് നിറ്റ്ഷെ
  Governing partiesഫ്രീ ഡെമോക്രാറ്റുകൾ
വിസ്തീർണ്ണം
  ആകെ114.76 ച.കി.മീ.(44.31  മൈ)
ഉയരം
143 മീ(469 അടി)
ജനസംഖ്യ
 (2013-12-31)[1]
  ആകെ1,07,679
  ജനസാന്ദ്രത940/ച.കി.മീ.(2,400/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
07743–07751
Dialling codes03641, 036425
വാഹന റെജിസ്ട്രേഷൻJ
വെബ്സൈറ്റ്www.jena.de
അടയ്ക്കുക

പത്തൊൻപതാം നൂറ്റാണ്ടുവരെ ചെറുപട്ടണമായിരുന്ന യെന കാൾ സെയ്സ്, ഷോട്ട് കമ്പനികളുടെ നേതൃത്വത്തിൽ സൂക്ഷ്മദർശിനികളുടെയും ദൂരദർശിനികളുടെയും നിർമ്മാണകേന്ദ്രമായി. ഇവ ഇന്നും നഗരത്തിന്റെ സാമ്പത്തികമേഖലയുടെ നെടുംതൂണാണ്. ഗവേഷണം, സോഫ്റ്റ്-വേർ , ബയോടെക്നോളജി എന്നിവയാണ് മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ. യെന ഓർക്കിടുകൾക്കും പ്രശസ്തമാണ്.[4]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.