ഇസ്രയേലി പുതിയ ഷെക്കൽ
From Wikipedia, the free encyclopedia
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ (ഇംഗ്ലീഷ്: Israeli new shekel; ഹീബ്രു: שֶׁקֶל חָדָשׁ Sheqel H̱adashⓘ; അറബി: شيقل جديد shēqel jadīd; sign: ₪; code: ILS) അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
ഇസ്രയേലി പുതിയ ഷെക്കൽ | |
---|---|
שקל חדש (Hebrew) شيقل جديد (Arabic) | |
ISO 4217 code | ILS |
Central bank | ബാങ്ക് ഓഫ് ഇസ്രയേൽ |
Website | boi |
User(s) | Israel Palestinian Authority[1] |
Inflation | −0.2% (2016) |
Source | ബാങ്ക് ഓഫ് ഇസ്രയേൽ, ആഗസ്ത് 2016[2] |
Subunit | |
1⁄100 | അഗോറ |
Symbol | ₪(ഷെക്കൽ) |
Plural | ഷെക്കൽസ് ഷെക്ക്വലിം |
അഗോറ | അഗോറ അഗോറോത്ത് |
Coins | 10 അഗോറെറ്റ്, ₪½, ₪1, ₪2, ₪5, ₪10 |
Banknotes | ₪20, ₪50, ₪100, ₪200 |
- the unit, ദയവായി Shekel കാണുക.
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ (ש) ഹദാഷ് (ח) (പുതിയത്) എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്.