ഇന്ന് (ഇൻലന്റ് മാസിക)
From Wikipedia, the free encyclopedia
കേരളത്തിൽ നിന്നു് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇൻലന്റ് മാസിക ആണു് ഇന്നു്. 1981 മുതൽ മലപ്പുറത്തുനിന്നും മുടങ്ങാതെ പുറത്തിറങ്ങുന്ന ഈ മാസികയുടെ പത്രാധിപർ മണമ്പൂർ രാജൻബാബു ആണു്. ആരംഭം മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ഇന്നിന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ഇന്നിന് സൃഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.
വസ്തുതകൾ ഗണം, പ്രധാധകർ ...
ഇന്നു് (ഇൻലന്റ് മാസിക) | |
ഗണം | ഇൻലന്റ് മാസിക |
---|---|
പ്രധാധകർ | മണമ്പൂർ രാജൻബാബു |
ആകെ സർക്കുലേഷൻ (2006) | 8589[1] |
ആദ്യ ലക്കം | 1981 |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | മലപ്പുറം |
ഭാഷ | മലയാളം |
അടയ്ക്കുക
നൂറ് കോപ്പികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2006-ൽ ഇന്നിനു് 8589 കോപ്പികൾ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ പ്രസിദ്ധീകരണത്തിനു വായനക്കാരുണ്ട്.