വടക്കൻ ജർമനിയിലെ ഒരു പ്രധാന നഗരമാണ് ഹാംബർഗ് (ജർമ്മൻ ഉച്ചാരണം: ഹാംബുർഗ്). ഒരു നഗരസംസ്ഥാനമായ ഹാംബർഗ് ജർമ്മനിയിലെ പതിനാറ് സംസ്ഥാനങ്ങളിൽ പതിമൂന്നാമത് വലിയ സംസ്ഥാനമാണ്. ജർമ്മനിയിലെ രണ്ടാമത്തെയും യൂറോപ്യൻ യൂണിയനിലെ എട്ടാമത്തെയും വലിയ നഗരമാണിത്.[3] എൽബ് നദിയുടെ തീരത്തായാണ് ഹാംബർഗ് നഗരം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെതന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഹാംബർഗ്. ഏകദേശം പതിനേഴ് ലക്ഷം ആളുകൾ ഹാംബർഗ് നഗരത്തിൽ താമസിക്കുന്നു. ജർമ്മൻ തന്നെയാണ് പ്രധാന സംസാരഭാഷ. തദ്ദേശീയരെക്കൂടാതെ തുർക്കി , പോളണ്ട്, അഫ്ഗാനിസ്ഥാൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നുള്ളവരും ഹാംബർഗിൽ താമസിക്കുന്നു. 2015 ജൂലൈയിൽ ഹാംബർഗിലെ സ്പെയ്സർഷാറ്റ് പ്രദേശത്തെ ലോകപൈതൃകസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിച്ചു.[4]
ഹാംബർഗ് | |||
---|---|---|---|
State of Germany | |||
![]() 1st row: View of the Binnenalster; 2nd row: Große Freiheit, Speicherstadt, River Elbe; 3rd row: Alsterfleet; 4th row: Port of Hamburg, Dockland office building | |||
| |||
![]() | |||
Country | Germany | ||
സർക്കാർ | |||
• First Mayor | Olaf Scholz (SPD) | ||
• Governing parties | SPD / The Greens | ||
• Votes in Bundesrat | 3 (of 69) | ||
വിസ്തീർണ്ണം | |||
• City | 755 ച.കി.മീ. (292 ച മൈ) | ||
ജനസംഖ്യ (31 October 2013)[1] | |||
• City | 17,51,775 | ||
• ജനസാന്ദ്രത | 2,300/ച.കി.മീ. (6,000/ച മൈ) | ||
• മെട്രോപ്രദേശം | 50,00,000 | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code(s) | 20001–21149, 22001–22769 | ||
Area code(s) | 040 | ||
ISO 3166 കോഡ് | DE-HH | ||
Vehicle registration |
| ||
GDP/ Nominal | € 100 billion (2013) [2] | ||
GDP per capita | € 54,600 (2013) | ||
NUTS Region | DE6 | ||
വെബ്സൈറ്റ് | hamburg.de |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.