![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/India-locator-map-blank.svg/langml-640px-India-locator-map-blank.svg.png&w=640&q=50)
ഫരീദാബാദ്
From Wikipedia, the free encyclopedia
28.4211°N 77.3078°E / 28.4211; 77.3078 ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് ഫരീദാബാദ്. ഇത് ഡെൽഹിയോട് തൊട്ടടുത്ത് കിടക്കുന്ന ഒരു നഗരമാണ്. ദില്ലിയുടെ ഉപഗ്രഹനഗരങ്ങളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. വളരെ വ്യവസായിക പ്രാധാന്യമുള്ള ഒരു നഗരമായതു കൊണ്ട് ഇവിടുത്തെ ജനസംഖ്യാ സാന്ദ്രത കൂടുതലാണ്. 1607ൽ ജഹാംഗീർ രാജാവിന്റെ ട്രഷററായിരുന്ന ഷേക് ഫരീദ് ആണ് ഈ നഗരം സ്ഥാപിച്ചത്.[അവലംബം ആവശ്യമാണ്] ഇതു ഡെൽഹിയിലേക്കുള്ള യാത്രക്കാരുടെ അവസാന വിശ്രമകേന്ദ്രമായി അറിയപ്പെട്ടിരുന്നു. 1979 ൽ ഹരിയാനയിലെ 12-മത്തെ ജില്ലയായി ഫരീദാബാദിനെ പ്രഖ്യാപിച്ചു.
ഫരീദാബാദ് | |
രാജ്യം | ![]() |
സംസ്ഥാനം | ഹരിയാന |
ജില്ല(കൾ) | ഫരീദാബാദ് |
Mayor | Ms Brahmwati Khatana |
ജനസംഖ്യ • ജനസാന്ദ്രത |
21,93,276 (2001[update]) • 1,020/km2 (2,642/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 2,151.00 km² (831 sq mi) |
തെക്കെ ഡെൽഹിയിൽ നിന്നും 25 കി. മി അകലെ ആയിട്ടാണ് ഫരീദാബാദ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ പടിഞ്ഞാടറ് ഭാഗത്ത് ഗുഡ്ഗാവും, കിഴക്കും പടിഞ്ഞാറ് ഭാഗങ്ങളിൽ ഉത്തർപ്രദേശിന്റെ ഭാഗങ്ങളും സ്ഥിതിചെയ്യുന്നു. ഡെൽഹി-മഥുര ദേശീയപാത-2 ഫരീദാബാദിന്റെ പ്രധാന ഭാഗങ്ങളിൽ കൂടെ കടന്നു പോകുന്നു.ഹരിയാനയിലെ ഏറ്റവും ജനത്തിരക്കുള്ള നഗരമാണ് ഫരീദാബാദ്. ഹരിയാനയിലെ 50% ലേറെ വരുമാനനികുതി ഫരീദാബാദിൽ നിന്നും ഗുഡ്ഗാവിൽ നിന്നും കൂടിയാണ് വരുന്നത്. [1].
ഇവിടുത്തെ മയിലാഞ്ചി കൃഷിക്ക് ഫരീദാബാദ് പ്രശസ്തമാണ്. കൂടാതെ ഒട്ടനവധി വ്യവസായങ്ങളും ഇവിട് സ്ഥിതിചെയ്യുന്നു. ട്രാക്ടർ, മോട്ടോർ വാഹനങ്ങൾ, റെഫ്രിജറേറ്റർ, ചെരിപ്പ്, വാഹന ടയറുകൾ എന്നിവ ഇവിടുത്തെ പ്രധാന വ്യവസായസ്ഥാപനങ്ങളിൽപ്പെടുന്നു. ബഡ്കൽ തടാകം, സൂരജ് കുണ്ട്, ആരവല്ലി ഗോൾഫ് ക്ലബ്ബ്, രാജാ നഹർ സിംങ് പാലസ് തുടങ്ങിയ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.