ഇവോ മൊറാലസ്
From Wikipedia, the free encyclopedia
യുവാൻ എവോ (ഏബോ) മൊറാലസ് അയ്മ (ജനനം 1959 ഒക്ടോബർ 26) സ്പാനീഷ് അധിനിവേശത്തിന് ശേഷം ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ തദ്ദേശീയനായ പ്രസിഡന്റ്. കൊച്ചബാംബ സമരനായകനായി ഉയർന്നു വന്ന ആദിവാസി നേതാവും നവ ഉദാരീകരണനയങ്ങൾക്കെതിരെ പൊരുതുന്ന രാഷ്ട്രനായകനും ആണ് അദ്ദേഹം. 2005 ഡിസംബർ 18-ന് നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. കൊക്കലേരോ [1] എന്നറിയപ്പെടുന്ന കൊക്കോ കർഷക്കരുടെ സമരനേതൃത്വത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. അമേരിക്കൻ ഭരണകൂടം കൊക്കോ കൃഷിക്കെതിരായി തിരിയുകയും സർക്കാരുകൾക്കു മേൽ സമ്മർദ്ദം ഏർപ്പെടുത്തുകയും ചെയ്തിനെ ശക്തമയി എതിർക്കുന്ന ആളാണ് ഏബോ. കൊക്കേയിന്റെ നിർമ്മാണത്തിന് കൊക്കോ ചെടികളുടെ ഇലകൾ ഉപയോഗിക്കുന്നു എന്നതാണ് അമേരിക്കയുടെ ന്യായം.