ആന
കരയിലെ ഏറ്റവുംവലിയ സസ്തനി / From Wikipedia, the free encyclopedia
പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവിഭാഗത്തിൽ ഇന്നു വംശനാശംനേരിടാതെ ഭൂമിയിലവശേഷിക്കുന്ന ഏകജീവിയാണിത്. ഇപ്പോളുപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽപ്പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത്, മൂന്ന് ആനവംശങ്ങൾ ഇന്നു നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്തകാലംവരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റ് ആനവംശങ്ങൾ, കഴിഞ്ഞ ഹിമയുഗത്തിനുശേഷം, എകദേശം പതിനായിരംവർഷം മുമ്പ്, നാമാവശേഷമായിപ്പോയി. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്കു പ്രത്യേകസ്ഥാനമുണ്ട്.[അവലംബം ആവശ്യമാണ്] ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
- ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ആന (ചലച്ചിത്രം) കാണുക.
ആന | |
---|---|
A female African bush elephant in Mikumi National Park, Tanzania | |
Scientific classification | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Proboscidea |
Family: | Elephantidae |
Subfamily: | Elephantinae |
Groups included | |
| |
Cladistically included but traditionally excluded taxa | |
|