എഡ്വേർഡ് ടെല്ലർ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ച് ആദ്യ അണ്വായുധമായ ഹൈഡ്രജൻ ബോംബ് നിർമിച്ചു. ഹൈഡ്രജൻ ബോംബിന്റെ പിതാവ്' എന്ന പേരിലാണ് ടെല്ലർ കൂടുതൽ പ്രഖ്യാതനായിത്തീർന്നിട്ടുള്ളത്.
എഡ്വേർഡ് ടെല്ലർ | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 9, 2003 95) Stanford, California, United States | (പ്രായം
ദേശീയത | Hungarian-American |
കലാലയം | University of Karlsruhe University of Leipzig |
അറിയപ്പെടുന്നത് | Jahn–Teller effect Hydrogen bomb |
പുരസ്കാരങ്ങൾ | Harvey Prize (1975) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics (theoretical)[1] |
സ്ഥാപനങ്ങൾ | University of Göttingen Bohr Institute University College London George Washington University Manhattan Project University of Chicago Florida Institute of Technology UC Davis UC Berkeley Lawrence Livermore Hoover Institution |
ഡോക്ടർ ബിരുദ ഉപദേശകൻ | Werner Heisenberg |
ഡോക്ടറൽ വിദ്യാർത്ഥികൾ | Chen Ning Yang Lincoln Wolfenstein Marshall Rosenbluth Charles Critchfield |
ഒപ്പ് | |
ജീവിതരേഖ
ടെല്ലർ 1908 ജനുവരി15-ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ചു. ജർമനിയിലെ വിദ്യാഭ്യാസത്തിനുശേഷം 1930-ൽ ലീപ്സിഗ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. ബിരുദം നേടി. 1941-ൽ യു.എസ്.പൗരത്വം സ്വീകരിച്ച ടെല്ലർ ഗോട്ടിങ്ഗെൻ, വാഷിംഗ്ടൺ, കൊളംബിയ, ഷിക്കാഗോ, കാലിഫോർണിയ എന്നീ സർവ്വകലാശാലകളിലും ലോസ് അലമോസ് സയന്റിഫിക് ലബോറട്ടറി, ലോറന്റ്സ് ലിവർമോർ ലബോറട്ടറി എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമനുഷ്ഠിച്ചു.
ഹൈഡ്രജൻ ബോംബിന്റെ പിതാവ്
ആദ്യ ഹൈഡ്രജൻ ബോംബിന്റെ നിർമിതിക്കുവേണ്ട തത്ത്വം വികസിപ്പിച്ചെടുത്തതാണ് (1949-51) ടെല്ലറിന്റെ അറിയപ്പെടുന്ന സംഭാവന. പിൽക്കാലത്ത്, സമാധാനാവശ്യങ്ങൾക്കായി അണ്വായുധശേഷി ഉപയോഗിക്കാനുള്ള പഠനങ്ങൾക്ക് ഇദ്ദേഹം തുടക്കമിടുകയും റിയാക്റ്ററുകളുടെ സുരക്ഷാ സംവിധാനങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. അറ്റോമിക് എനർജി കമ്മിഷന്റെ റിയാക്റ്റർ സേഫ്ഗാർഡ് കമ്മിറ്റിയുടെ ആദ്യത്തെ അധ്യക്ഷനായിരുന്നു ടെല്ലർ. ഖരാവസ്ഥാഭൌതികം, ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങൾ, തന്മാത്രാഘടന, ന്യൂക്ലിയർ അനുനാദനം, ബീറ്റാ റേഡിയോ ആക്റ്റീവത, കോസ്മിക വികിരണങ്ങൾ, കോസ്മോളജി എന്നീ മേഖലകളിലെല്ലാം ഇദ്ദേഹം പഠനങ്ങൾ നടത്തി. ക്വാണ്ടം മെക്കാനിക്സ്, ഭൗതിക രസതന്ത്രം, ന്യൂക്ലിയർ ഭൗതികം എന്നീ വ്യത്യസ്തശാഖകളിലായി ഹൈസൻബർഗ്, നീൽസ് ബോർ, ഓപ്പൺഹൈമർ, ജോർജ് ഗാമോ, ഫെർമി, ഗോൾഡ്ഹാമർ മോറിസ് എന്നീ പ്രസിദ്ധ ശാസ്ര്തജ്ഞരോടൊപ്പം പ്രവർത്തിക്കാനും ടെല്ലർക്കു കഴിഞ്ഞു.
പുരസ്കാരങ്ങൾ
1948-ൽ നാഷണൽ അക്കാദമി ഒഫ് സയൻസസിലേക്കും 54-ൽ അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസിലേക്കും ടെല്ലർ തിരഞ്ഞെടുക്കപ്പെട്ടു. 1962-ൽ എന്റിക്കോ ഫെർമി അവാർഡിനും 75-ൽ ഹാർവി പ്രൈസിനും ഇദ്ദേഹം അർഹനായി.
മുഖ്യകൃതികൾ
- ദ് സ്ട്രക്ചർ ഒഫ് മാറ്റർ,
- ദ് ലെഗസി ഒഫ് ഹിരോഷിമ,
- ദ് റിലക്റ്റന്റ് റവലൂഷനറി,
- ദ് കൺസ്ട്രക്റ്റീവ് യൂസസ് ഒഫ് ന്യൂക്ലിയർ എക്സ്പ്ലോസീവ്സ്,
- ഔവർ ന്യൂക്ലിയർ ഫ്യൂച്ചർ
എന്നീ ഗ്രന്ഥങ്ങളുടെ രചനയിൽ ടെല്ലർ മുഖ്യ പങ്കാളിയായിരുന്നു. 2003 സെപ്റ്റംബർ 9 ന് ഇദ്ദേഹം അന്തരിച്ചു
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.