From Wikipedia, the free encyclopedia
ഒന്നിച്ചുചേർന്ന് ഒഴുകുന്ന രണ്ട് നദികൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂവിഭാഗത്തിന്, അഥവാ ഭൂമിയുടെ ഒരു നാവിന്, പറയുന്ന പേരാണ് 'ദൊവാബ്' (പാർസി, ഉർദ്ദു: ദോ, "രണ്ട്" + ആബ്, "ജലം", അഥവാ "നദി"). [1]
Doab | |
---|---|
Natural region | |
View of a canal in the lower Bari Doab of the Punjab Doabs | |
Country | South Asia |
ഇന്ത്യയിലെ ഉത്തർ പ്രദേശ് സംസ്ഥാനത്തിന്റെ തെക്കു പടിഞ്ഞാറ്, ഗംഗ, യമുന നദികൾക്ക് ഇടയിലുള്ള പരന്ന അലൂവിയൽ ഭൂവിഭാഗത്തെയാണ് ദൊവാബ് എന്നു വിളിക്കുന്നത്. ഇത് ഷിവാലിക് മലനിരകൾ മുതൽ അലഹബാദിൽ ഗംഗയും യമുനയും ഒരുമിച്ചു ചേരുന്നിടം വരെ നീളുന്നു.
ദൊവാബിന്റെ വിസ്തീർണ്ണം ഏകദേശം 23,360 ച.മൈൽ (60,500 ച.കി.മീ) ആണ്. ഇതിന് ഏകദേശം 500 മൈൽ നീളവും 60 മൈൽ വീതിയുമുണ്ട്.
വേദ കാലഘട്ടത്തിലെ ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഈ ദൊവാബിന് പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് മഹാഭാരതത്തിലെ ഹസ്തിനപുരിയുടെ സ്ഥാനം ദൊവാബിലാണ്.
ഈ ജില്ലകളാണ് ദൊവാബിൽ ഉൾക്കൊള്ളുന്നത്:
ഡെഹ്രാഡൂൺ, ഹരിദ്വാർ, ഋഷികേശ്, സഹരൻപൂർ, മുസാഫർനഗർ, മീററ്റ്, ദില്ലി, ഘാസിയബാദ്, ഗൗതം ബുദ്ധ നഗർ, ബുലന്ദേശ്വർ
മൈൻപൂരി, ഇത്താവ, ഫര്രൂഖാബാദ്, കാൻപൂർ, ഫത്തേപ്പൂർ, കൗശാംബി, അലഹബാദ്.
ഇന്ത്യയിലെയും പാകിസ്താനിലെയും പഞ്ചാബ് പ്രദേശത്ത് ഒന്നിച്ചു ചേർന്നു ഒഴുകുന്ന നദികൾക്ക് ഇടയിലുള്ള ഓരോ ദൊവാബിനും വ്യതിരക്തമായ ഓരോ പേരുണ്ട്. ഈ പേരുകൾ നൽകിയത് മുഗൾ ചക്രവർത്തിയായ അക്ബറിന്റെ മന്ത്രിയായിരുന്ന രാജാ തോടർ മാൾ ആണ് എന്നാണ് വിശ്വാസം. 'സിന്ധ് സാഗർ' ഒഴിച്ച് മറ്റ് ദൊവാബുകളുടെ പേരുകൾ ഇവ രൂപവത്കരിക്കുന്ന നദികളുടെ പേർഷ്യൻ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് നിർമ്മിച്ചവയാണ്. ജേച്ച്: 'ജെ' (ഝലം) + 'ച്ച്' (ചനാബ്). ഈ പേരുകൾ പടിഞ്ഞാറുനിന്നും കിഴക്കോട്ട് എന്ന ക്രമത്തിലാണ്.
ഇതിനു പുറമേ, സത്ലജ്, യമുന നദികൾക്കിടയിൽ കിടക്കുന്ന ഭൂവിഭാഗത്തെ ചിലപ്പോൾ ദില്ലി ദൊവാബ് എന്നും പറയാറുൺറ്റ്, എന്നാൽ സാങ്കേതികമായി ഇത് ഒരു ദൊവാബല്ല - ഇതിന് ഇരുവശവുമുള്ള നദികൾ (യമുനയും സത്ലജും) ഒന്നിച്ചുചേർന്ന് ഒഴുകുന്നവയല്ല.
ആന്ധ്രാ പ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിലായി, കൃഷ്ണ നദി, അതിന്റെ പോഷകനദിയായ തുംഗഭദ്ര നദി, എന്നിവയ്ക്ക് ഇടയ്ക്കായി കിടക്കുന്ന ത്രികോണാകൃതിയിലുള്ള പ്രദേശമാണ് റായ്ച്ചൂർ ദൊവാബ്. ഇതേ പേരാണ് റായ്ച്ചൂർ പട്ടണത്തിനും നൽകിയിരിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.