സൈപറേസീ
From Wikipedia, the free encyclopedia
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് സൈപറേസീ (Cyperaceae). ഈ കുടുംബത്തിലെ മിക്ക സസ്യങ്ങളും പുല്ലുവർഗ്ഗത്തിൽ പെടുന്ന സസ്യമാണെന്നു തോന്നിപ്പിക്കുമെങ്കിലും ഇവ പുല്ലുവർഗ്ഗത്തിൽ പെടുന്നവയല്ല. ബഹുവർഷി ചെടികളും ഏകവർഷികളും ഉൾപ്പെടുന്ന ഈ സസ്യകുടുംബം ഒറ്റപ്പരിപ്പു (Monocot)സസ്യങ്ങളിൽപ്പെടുന്നവയാണ്. ഈ സസ്യകുടുംബത്തിൽ ഏകദേശം 113ജീനസ്സുകളിലായി ഏകദേശം 2000ഓളം സ്പീഷിസുകളും ഉൾപ്പെടുന്നു.[3] ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. എന്നാൽ ഈ കുടുംബത്തിൽപ്പെടുന്ന ചില സ്പീഷിസുകൾ നനവുള്ള പ്രദേശങ്ങളിലും കാണപ്പെടാറുണ്ട്. മുത്തങ്ങ , സൈപ്രസ് , മുട്ടന്ന, കരടിപ്പുല്ല് തുടങ്ങിയവയെല്ലാം ഈ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നവയാണ്.
വസ്തുതകൾ സൈപറേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
സൈപറേസീ | |
---|---|
Cyperus polystachyos flower head | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Commelinids |
Order: | |
Family: | Cyperaceae |
Genera | |
About 113 [2] |
അടയ്ക്കുക