![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/26/Chloroxylon_swietenia_W_IMG_1326.jpg/640px-Chloroxylon_swietenia_W_IMG_1326.jpg&w=640&q=50)
വരിമരം
From Wikipedia, the free encyclopedia
Chloroxylon എന്ന ജീനസിലെ ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ വരിമരം. (ശാസ്ത്രീയനാമം: Chloroxylon swietenia). Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു[1]. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്[2]. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇതിന്റെ തടി ചിതൽ ആക്രമിക്കില്ല[3]. നാട്ടുമയൂരി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.
വസ്തുതകൾ വരിമരം, പരിപാലന സ്ഥിതി ...
വരിമരം | |
---|---|
![]() | |
വരിമരത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Chloroxylon |
Species: | C. swietenia |
Binomial name | |
Chloroxylon swietenia DC. | |
അടയ്ക്കുക