ബ്രിട്ടീഷ് കൊളംബിയ

From Wikipedia, the free encyclopedia

ബ്രിട്ടീഷ് കൊളംബിയmap

പസഫിക് സമുദ്രത്തിനും റോക്കി മലനിരകളുടെ ഭൂഖണ്ഡാന്തര വിഭജനത്തിനും മദ്ധ്യേസ്ഥിതി ചെയ്യുന്ന കാനഡയിലെ ഏറ്റവും പടിഞ്ഞാറുള്ള പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ (BC; French: Colombie-Britannique). പാറക്കെട്ടുകൾ നിറഞ്ഞ തീരപ്രദേശങ്ങൾ, മണൽ നിറഞ്ഞ തീരപ്രദേശങ്ങൾ, വനങ്ങൾ, തടാകങ്ങൾ, പർവതങ്ങൾ, ഉൾനാടൻ മരുഭൂമികൾ, പുൽമേടുകൾ എന്നിവ ഉൾപ്പെടുന്ന, പരുക്കൻ ഭൂപ്രകൃതികൾ നിറഞ്ഞ വൈവിധ്യമാർന്ന ഭൂമിശാസ്ത്രമാണ് ഈ പ്രവിശ്യയ്ക്കുള്ളത്.[8] കിഴക്ക് വശത്ത് കനേഡിയൻ പ്രവിശ്യയായ ആൽബർട്ട, വടക്ക് വശത്ത് കനേഡിയൻ പ്രദേശമായ യുകോൺ എന്നിവയാണ് ഇതിൻറെ അതിർത്തികൾ. 2021 ലെ കണക്കനുസരിച്ച് 5.2 ദശലക്ഷം ജനസംഖ്യയുള്ള ഇത് കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ പ്രവിശ്യയാണ്. ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനം വിക്ടോറിയയും ഏറ്റവും വലിയ നഗരം വാൻകൂവറുമാണ്. 2021 ലെ സെൻസസ് പ്രകാരം 2,642,825 ജനസംഖ്യ രേഖപ്പെടുത്തിയിട്ടുള്ള മെട്രോ വാൻകൂവർ കാനഡയിലെ മൂന്നാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമാണ്.[9] ഭൂരിഭാഗം ജനങ്ങളും ലോവർ മെയിൻലാൻഡ്, വാൻകൂവർ ദ്വീപ്, ഒകനാഗൻ പ്രദേശങ്ങളിലാണ് താമസിക്കുന്നത്.[10]

വസ്തുതകൾ Country, Confederation ...
ബ്രിട്ടീഷ് കൊളംബിയ

Colombie-Britannique  (French)[1][2]
Province
Thumb
Flag
Thumb
Coat of arms
Motto(s): 
ലത്തീൻ: Splendor sine occasu
(ഇംഗ്ലീഷ്: Splendour without diminishment)
AB
MB
NB
PE
NS
NL
YT
Thumb
Coordinates: 54°00′00″N 125°00′00″W
CountryCanada
ConfederationJuly 20, 1871 (7th)
Capitalവിക്ടോറിയ
Largest cityവാൻകൂവർ
Largest metroമെട്രോ വാൻകൂവർ
ഭരണസമ്പ്രദായം
  Lieutenant GovernorJanet Austin
  PremierDavid Eby (NDP)
LegislatureLegislative Assembly of British Columbia
Federal representationParliament of Canada
House seats42 of 338 (12.4%)
Senate seats6 of 105 (5.7%)
വിസ്തീർണ്ണം
  ആകെ9,44,735 ച.കി.മീ.(3,64,764  മൈ)
  ഭൂമി9,25,186 ച.കി.മീ.(3,57,216  മൈ)
  ജലം19,548.9 ച.കി.മീ.(7,547.9  മൈ)  2.1%
•റാങ്ക്Ranked 5th
 9.5% of Canada
ജനസംഖ്യ
 (2016)
  ആകെ46,48,055 [3]
  കണക്ക് 
(2020 Q3)
51,47,712 [4]
  റാങ്ക്Ranked 3rd
  ജനസാന്ദ്രത5.02/ച.കി.മീ.(13.0/ച മൈ)
Demonym(s)British Columbian[5]
Official languagesNone
GDP
  Rank4th
  Total (2015)CA$249.981 billion[6]
  Per capitaCA$53,267 (8th)
HDI
  HDI (2018)0.930[7]Very high (2nd)
സമയമേഖലകൾUTC−08:00 (Pacific)
UTC−07:00 (Mountain)
  Summer (DST)UTC−07:00 (Pacific DST)
UTC−06:00 (Mountain DST)
Postal abbr.
BC
Postal code prefix
V
ISO കോഡ്CA-BC
FlowerPacific dogwood
TreeWestern red cedar
BirdSteller's jay
Rankings include all provinces and territories
അടയ്ക്കുക

ഈ പ്രദേശത്തെ ആദിമ നിവാസികളായ ഫസ്റ്റ് നേഷൻസിന് കുറഞ്ഞത് 10,000 വർഷത്തെ ചരിത്രമുണ്ട്. അത്തരം ആദിവാസി വിഭാഗങ്ങളിൽ കോസ്റ്റ് സാലിഷ്, ട്സിൽഹ്ഖോട്ടിൻ, ഹൈദ എന്നീ ജനവിഭാഗങ്ങളും ഉൾപ്പെടുന്നു. ഈ പ്രദേശത്തെ ആദ്യകാല ബ്രിട്ടീഷ് കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും 1843-ൽ സ്ഥാപിതമായതുമായ ഫോർട്ട് വിക്ടോറിയ, വാൻകൂവർ ദ്വീപ് കോളനിയുടെ ആദ്യ തലസ്ഥാനമായ വിക്ടോറിയ നഗരത്തിൻറെ സ്ഥാപനത്തിന് കാരണമായി. ഫ്രേസർ കാന്യോൺ ഗോൾഡ് റഷിൻറെ അനന്തരഫലമെന്ന നിലയിൽ പിന്നീട് റിച്ചാർഡ് ക്ലെമന്റ് മൂഡിയും[11] കൊളംബിയ ഡിറ്റാച്ച്‌മെന്റിലെ റോയൽ എഞ്ചിനീയർമാരും ചേർന്ന് ബ്രിട്ടീഷ് കൊളംബിയ കോളനി (1858-1866) പ്രധാന ഭൂപ്രദേശത്ത് സ്ഥാപിച്ചു. ഗവർണർ ജെയിംസ് ഡഗ്ലസ് വളർന്നുവരുന്ന കോളനിയുടെ താൽക്കാലിക തലസ്ഥാനമായി ഫോർട്ട് ലാംഗ്ലിയെ തിരഞ്ഞെടുത്തെങ്കിലും, അടുത്ത വർഷം ഫ്രേസർ നദിക്ക് വടക്കായി മൂഡി ഒരു പുതിയ തലസ്ഥാനം സ്ഥാപിക്കുകയും അതിന് വിക്ടോറിയ രാജ്ഞി ന്യൂ വെസ്റ്റ്മിൻസ്റ്റർ എന്ന് നാമകരണം നടത്തുകയും ചെയ്തു. 1866-ൽ, വാൻകൂവർ ദ്വീപ്, ബ്രിട്ടീഷ് കൊളംബിയ കോളനികൾ ലയിച്ച് ഒന്നാകുകയും മെയിൻലാൻഡ് കോളനിയുടെ പേര് സ്വീകരിച്ചുകൊണ്ട് വിക്ടോറിയ ഈ സംയുക്ത കോളനിയുടെ തലസ്ഥാനമായിത്തീരുകയും ചെയ്തു. 1871-ൽ, ബ്രിട്ടീഷ് കൊളംബിയ ടേംസ് ഓഫ് യൂണിയൻ വഴി കാനഡയിലെ ആറാമത്തെ പ്രവിശ്യയായി ബ്രിട്ടീഷ് കൊളംബിയ കോൺഫെഡറേഷനിൽ പ്രവേശിച്ചു.

ബ്രിട്ടീഷ്, യൂറോപ്യൻ, ഏഷ്യൻ പ്രവാസികളിൽ നിന്നും പ്രാദേശിക തദ്ദേശീയ ജനങ്ങളിൽ നിന്നുമുള്ള സാംസ്‌കാരിക സ്വാധീനങ്ങളുടെ ബാഹുല്യം ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ വൈവിധ്യമാർന്നതും സാർവ്വജനീനവുമായ ഒരു പ്രവിശ്യയാണ്. പ്രവിശ്യയിലെ വംശീയ ഭൂരിപക്ഷം ബ്രിട്ടീഷ് ദ്വീപുകളിൽ നിന്നാണ് ഉത്ഭവിക്കുന്നതെങ്കിലും, പല ബ്രിട്ടീഷ് കൊളംബിയക്കാരും യൂറോപ്പ്, ചൈന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു.[12] കനേഡിയൻ സ്വദേശികൾ പ്രവിശ്യയിലെ മൊത്തം ജനസംഖ്യയുടെ 5 ശതമാനമാണ്. കനേഡിയൻ മാനദണ്ഡങ്ങൾക്കനുസൃതമായി മതപരമായ ബന്ധം അവകാശപ്പെടാത്ത ബ്രിട്ടീഷ് കൊളംബിയക്കാർ എണ്ണത്തിൽ കൂടുതലാണെങ്കിലും, ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മതം ക്രിസ്തുമതമാണ്.[13] ഇംഗ്ലീഷ് ഭാഷ പ്രവിശ്യയുടെ പൊതു ഭാഷയാണെങ്കിലും പഞ്ചാബി, മന്ദാരിൻ ചൈനീസ്, കന്റോണീസ് എന്നിവയ്ക്ക് മെട്രോ വാൻകൂവർ മേഖലയിൽ വലിയ സാന്നിധ്യമുണ്ട്. ഔദ്യോഗികമായി അംഗീകൃത ഭാഷാ ന്യൂനപക്ഷമായ ഫ്രാങ്കോ-കൊളംബിയൻ കമ്മ്യൂണിറ്റിയിലെ ഏകദേശം 72,000 ബ്രിട്ടീഷ് കൊളംബിയക്കാർ ഫ്രഞ്ച് തങ്ങളുടെ മാതൃഭാഷയാണെന്ന് അവകാശപ്പെടുന്നു.[14] ബ്രിട്ടീഷ് കൊളംബിയയിൽ കുറഞ്ഞത് 34 വ്യത്യസ്ത തദ്ദേശീയ ഭാഷകളുണ്ട്.[15]

ബ്രിട്ടീഷ് കൊളംബിയയുടെ സമ്പദ്‌വ്യവസ്ഥ പ്രാഥമികമായി വനവിഭവങ്ങൾ, ഖനനം, ഛായാഗ്രഹണം, ചലച്ചിത്രനിർമ്മാണം, ടൂറിസം, റിയൽ എസ്റ്റേറ്റ്, നിർമ്മാണം, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്., തടി, പൾപ്പ്, കടലാസ് ഉൽപ്പന്നങ്ങൾ, ചെമ്പ്, കൽക്കരി, പ്രകൃതി വാതകം എന്നിവ ഇതിന്റെ പ്രധാന കയറ്റുമതിയിൽ ഉൾപ്പെടുന്നു.[16] ഉയർന്ന വസ്തു മൂല്യങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുന്ന ഒരു സമുദ്രവ്യാപാര കേന്ദ്രം[17] കൂടിയായ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ തുറമുഖം കാനഡയിലെ ഏറ്റവും വലിയ തുറമുഖവും വടക്കേ അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന തുറമുഖവുമാണ്.[18] പ്രവിശ്യയുടെ പ്രദേശത്തിന്റെ 5 ശതമാനത്തിൽ താഴെ മാത്രമേ കൃഷിയോഗ്യമായ ഭൂമിയുള്ളുവെങ്കിലും, ഊഷ്മളമായ കാലാവസ്ഥ കാരണം ഫ്രേസർ താഴ്‌വരയിലും ഒകനാഗനിലും ഗണ്യമായ കൃഷി നിലവിലുണ്ട്.[19] ജിഡിപിയുടെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് കൊളംബിയ നാലാമത്തെ വലിയ പ്രവിശ്യയോ പ്രദേശമോ ആണ്.[20]

ഭൂമിശാസ്ത്രം

ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറ് ഭാഗത്ത് ശാന്ത സമുദ്രം, അമേരിക്കൻ സംസ്ഥാനമായ അലാസ്ക എന്നിവയും വടക്ക് യുക്കോൺ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവയും കിഴക്ക് ആൽബർട്ട പ്രവിശ്യ, തെക്ക് വശത്ത് അമേരിക്കൻ സംസ്ഥാനങ്ങളായ വാഷിംഗ്ടൺ, ഐഡഹോ, മൊണ്ടാന എന്നിവയുമാണ് അതിർത്തികൾ. ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ അതിർത്തി 1846-ലെ ഒറിഗോൺ ഉടമ്പടി പ്രകാരമാണ് സ്ഥാപിച്ചത്, എന്നിരുന്നാലും അതിന്റെ ചരിത്രം തെക്ക് കാലിഫോർണിയ വരെയുള്ള ഭൂപ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ ഭൂവിസ്തൃതി 944,735 ചതുരശ്ര കിലോമീറ്ററാണ് (364,800 ചതുരശ്ര മൈൽ). ബ്രിട്ടീഷ് കൊളംബിയയുടെ നിമ്ന്നോന്നതമായ തീരപ്രദേശം 27,000 കിലോമീറ്ററിലധികം (17,000 മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നതൊടൊപ്പം ആഴമേറിയ പർവത പ്രകൃതിയുള്ള ഫ്യോർഡുകളും ഭൂരിഭാഗവും ജനവാസമില്ലാത്ത ഏകദേശം 6,000 ദ്വീപുകളും ഉൾപ്പെടുന്നതാണ്. ശാന്ത സമുദ്രം അതിർത്തിയായ കാനഡയിലെ ഏക പ്രവിശ്യയാണിത്.

വാൻകൂവർ ദ്വീപിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന വിക്ടോറിയയാണ് ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനം. കാംബെൽ നദി മുതൽ വിക്ടോറിയ വരെയുള്ള വാൻകൂവർ ദ്വീപിന്റെ ഒരു ഇടുങ്ങിയ സ്ട്രിപ്പ് മാത്രമാണ് ഗണ്യമായി ജനസംഖ്യയുള്ള പ്രദേശം. വാൻകൂവർ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തിന്റെ ഭൂരിഭാഗവും തീരപ്രദേശങ്ങളുടെ ബാക്കി ഭാഗങ്ങളും മിതശീതോഷ്ണമായ മഴക്കാടുകളാൽ മൂടപ്പെട്ടിരിക്കുന്നു.

ഫ്രേസർ നദിയുടെയും ജോർജിയ കടലിടുക്കിന്റെയും സംഗമസ്ഥാനത്തായി, പ്രധാന ഭൂപ്രദേശത്തിന്റെ തെക്കുപടിഞ്ഞാറൻ മൂലയിൽ (ഇതിനെ പലപ്പോഴും ലോവർ മെയിൻലാൻഡ് എന്ന് വിളിക്കുന്നു) സ്ഥിതിചെയ്യുന്ന വാൻകൂവർ ആണ് പ്രവിശ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം. ഭൂവിസ്തൃതി അനുസരിച്ച്, അബോട്ട്സ്ഫോർഡ് ഈ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരം. പ്രവിശ്യയുടെ ഭൂമിശാസ്ത്ര കേന്ദ്രത്തിനടുത്താണ് വാണ്ടർഹൂഫ് സ്ഥിതിചെയ്യുന്നത്.

തീരദേശ പർവതനിരകളും ഉൾനാടൻ മാർഗ്ഗങ്ങളിലെ നിരവധി ഉൾക്കടലുകളും ബ്രിട്ടീഷ് കൊളംബിയയുടെ പ്രശസ്തവും മനോഹരവുമായ ചില പ്രകൃതിദൃശ്യങ്ങൾ നൽകുന്നതും വളരുന്ന വാതിൽപ്പുറ സാഹസികതയ്ക്കും ഇക്കോടൂറിസ വ്യവസായത്തിനും പശ്ചാത്തലവും സന്ദർഭവും നൽകുന്നതുമാണ്. പ്രവിശ്യയുടെ 75 ശതമാനവും പർവതപ്രദേശങ്ങളും (സമുദ്രനിരപ്പിൽ നിന്ന് 1,000 മീറ്ററിലധികം (3,300 അടി) ഉയരത്തിൽ); 60 ശതമാനം വനഭൂമിയുമായ പ്രവിശ്യയുടെ ഏകദേശം 5 ശതമാനം ഭാഗം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളൂ.

തീരപ്രദേശങ്ങളിൽ നിന്ന് അകലെയുള്ള പ്രവിശ്യയുടെ പ്രധാന ഭൂപ്രദേശം പസഫിക് സമുദ്രത്തിൻറ സാമീപ്യത്താൽ ഒരു പരിധിവരെ മിതമായ കാലാവസ്ഥയുള്ളതാണ്. വരണ്ട ഉൾനാടൻ വനങ്ങളും അർദ്ധ വരണ്ട താഴ്‌വരകളും മുതൽ മധ്യ, തെക്കൻ ഇന്റീരിയറിലെ മലയിടുക്കുകൾ , വടക്കൻ ഇന്റീരിയറിലെ ബോറിയൽ വനം, സബാർട്ടിക് പ്രെയ്‌റി എന്നിങ്ങനെയായി വിവിധ ഭൂപ്രകൃതി വിഭാഗങ്ങൾ ഇവിടെ ഉൾക്കൊണ്ടിരിക്കുന്നു. വടക്കും തെക്കുമുള്ള ഉന്നത പർവതപ്രദേശങ്ങളിൽ സബാൽപൈൻ സസ്യജാലങ്ങളും സബാൽപൈൻ കാലാവസ്ഥയും ഉണ്ട്.

വെർനോൺ മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയിലെ ഒസോയൂസ് വരെ വ്യാപിച്ചുകിടക്കുന്ന ഒകനാഗൻ വൈൻ പ്രദേശം കാനഡയിലെ വൈനും ആപ്പിൾ മദ്യവും ഉൽപ്പാദിപ്പിക്കുന്ന നിരവധി പ്രദേശങ്ങളിൽ ഒന്നാണ്. വാൻകൂവർ ദ്വീപിലെ കോവിച്ചൻ വാലി, ഫ്രേസർ വാലി എന്നിവ ബ്രിട്ടീഷ് കൊളംബിയയിലെ മറ്റ് വൈൻ മേഖലകളിൽ ഉൾപ്പെടുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.