ഭരത് ഗോപി
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥൻ നായർ (ജീവിതകാലം: 8 നവംബർ 1937 – 29 ജനുവരി 2008). കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ കൊടിയേറ്റം ഗോപി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.
ഭരത് ഗോപി | |
---|---|
ജനനം | വി. ഗോപിനാഥൻ നായർ (1936-11-08)നവംബർ 8, 1936 |
മരണം | ജനുവരി 29, 2008(2008-01-29) (പ്രായം 71) |
മറ്റ് പേരുകൾ | കൊടിയേറ്റം ഗോപി |
സജീവ കാലം | 1972–2008 |
ജീവിതപങ്കാളി(കൾ) | ജയലക്ഷ്മി |
കുട്ടികൾ | മുരളി ഗോപി, ഡോ:മീനു ഗോപി |
മാതാപിതാക്ക(ൾ) | വേലായുധൻ പിള്ള, പാർവ്വതിയമ്മ |
പുരസ്കാരങ്ങൾ | ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 1995: ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകം - അഭിനയം അനുഭവം 1992: സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം - 1977: മികച്ച നടൻ - കൊടിയേറ്റം 1982: മികച്ച നടൻ - ഓർമ്മയ്ക്കായി 1983: മികച്ച നടൻ - എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, ഈണം, ഈറ്റില്ലം, കാറ്റത്തെ കിളിക്കൂട് 1985: മികച്ച നടൻ- ചിദംബരം |
ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് 1991-ൽ ലഭിച്ചു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1991-ലെ പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.