Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1982-ൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർമ്മയ്ക്കായി. ജോൺപോൾ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭരത് ഗോപി, മാധവി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മികച്ച നടൻ, മികച്ച നടി എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ഈ ചിത്രം നേടി.
ഫോട്ടോഗ്രാഫറും ശിൽപ്പിയുമായ നായകൻ ഊമയാണ്. ആംഗ്ലോ ഇന്ത്യൻ മോഡലായ സൂസന്ന ബലാൽക്കാരം ചെയ്യപ്പെട്ടതിനെത്തുടർന്ന് എല്ലാം തകർന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ഫോട്ടോഗ്രാഫർ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. പക്ഷേ, സൂസന്നയെ ബലാത്സഗം ചെയ്ത അക്രമി അവരുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരുന്നു. തുടർന്ന് നടക്കുന്ന സംഘട്ടനത്തിൽ നായകൻ കൊല്ലപ്പെടുന്നു. സൂസന്നയുടെ ജീവിതം വീണ്ടും ദുരന്തത്തിലേക്ക് വഴുതിവീഴുന്നു.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മധു ആലപ്പുഴ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "മൗനം പൊൻമണി തംബുരു മീട്ടി" | വാണി ജയറാം | ||||||||
2. | "ഹാപ്പി ക്രിസ്മസ്" | കൃഷ്ണചന്ദ്രൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.