From Wikipedia, the free encyclopedia
ചൈനയിലെ ഒരു ആദിമ ജനവിഭാഗമാണ് ബായ് ജനങ്ങൾ (Bai people) (Bai language: Baipho /pɛ̰˦˨xo̰˦/ (白和); ചൈനീസ്: 白族; പിൻയിൻ: Báizú; endonym pronounced [pɛ̀tsī]). പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ഔദ്യോഗികമായി അംഗീകരിച്ച 56 വംശീയ ജനതയിൽ പെട്ട ഒരു വിഭാഗമാണ് ബായ് ജനങ്ങൾ. 2000ലെ ഔദ്യോഗിക കണക്കുപ്രകാരം ഇവരുടെ ജനസംഖ്യയ 1,858,063 ആണ്.
ബായ് ജനങ്ങൾ വെളുത്ത നിറത്തിലുള്ളവരാണ്. ഇവർക്കിടയിൽ ബായ്പ്സിക്സ് ('Baipzix' ) എന്നാണ് വിളിക്കപ്പെടുന്നത്. ബായ് പീ്പ്പിൾ എന്നതിന്റെ ചൈനീസ് വാക്ക് അർത്ഥം വെളുത്ത ജനങ്ങൾ എന്നാണ്. 1956ൽ ചൈനീസ് അധികൃതർ ഇവരെ ബായ് ദേശവാസികൾ എന്ന് നാമകരണം ചെയ്തു. ഇത് ഇവരുടെ താൽപര്യപ്രകാരമായിരുന്നു. ചരിത്രപരമായി, ബായി ജനങ്ങൾ മിൻജിയ - Minjia (民家) എന്ന പേരിലും വിളിക്കപ്പെടുന്നുണ്ട്. പതിനാലാം നൂറ്റാണ്ട് മുതൽ 1949വരെ ചൈനീസിൽ ഇവരെ അറിയപ്പെട്ടിരുന്നത് മിൻജിയ എന്നായിരുന്നു.[1] മിൻജിയ എന്ന ചൈനീസ് പദത്തിനർത്ഥം നാട്ടുകാർ, സാധാരണക്കാർ എന്നൊക്കെയാണ്. ഇതിന്റെ വിപരീത പദം ജുൻജിയ Junjia (軍家) എന്നാണ്. അതായത് സൈനികർ എന്നാണ് ഇതിന്റെ വാക്ക് അർത്ഥം. ഹാൻ ചൈനീസിനെയാണ് ഈ പേരിൽ വിളിച്ചിരുന്നത്. ബായ് എന്ന വാക്കിന്റെ ഉൽപ്പത്തിയെ കുറിച്ച് ശരിയായ വ്യക്തതയില്ല. എന്നാൽ, ഏറെ ജനങ്ങളും വിശ്വസിക്കുന്നത്, ബായ് ജനങ്ങൾക്ക് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബായ് ജനങ്ങളുമായി നല്ല ബന്ധമുണ്ടെന്നാണ്. ഈ വിഭാഗം മൂന്നാം നൂറ്റാണ്ടിൽ ബായിസി ഗുവോ Baizi Guo (白子國; State of Bai) എന്ന പേരിൽ ഭരണം നടത്തിയിരുന്നുവെന്നാണ്. എന്നാൽ, ചൈനീസ് ചരിത്രത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരു ചരിത്രമല്ല ഇത്. എന്നാൽ, യുന്നാൻ പ്രവിശ്യയുടെ വോമൊഴി ചരിത്രത്തിൽ പതിവായി ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
ലോങയോന എന്ന രാജാവാണ് ഈ സ്റ്റേറ്റ് സ്ഥാപിച്ചതെന്നാണ് വാമോഴി ചരിത്രം വിശ്വസിക്കപ്പെടുന്നത്. ഇദ്ദേഹത്തിന് വിളിപ്പേര് സാങ് എന്നായിരുന്നു. അക്കാലഘട്ടത്തിൽ ഷു ഹാൻ സ്റ്റേറ്റിന്റെ ചാൻസിലറായിരുന്ന ഷുഖെ ലിയാങ് ആണ് അദ്ദേഹത്തിന് ഇ സ്ഥാനപ്പേര് നൽകിയത്. ഷുഖെ ലിയാങ് ഡാലി പ്രവിശ്യ പിടിച്ചടക്കി ലോങ്യോനയ്ക്ക് അവിടെ ഒരു ബായ് സ്റ്റേറ്റ് സ്ഥാപിക്കാൻ സഹായം ചെയ്തത് ഷുഖെ ലിയാങാണ്. ഇന്നത്തെ യുന്നാൻ പ്രവിശ്യയിലെ മിഡു പ്രദേശം, ഡാലി ബായ് സ്വയം ഭരണപ്രദേശം എന്നിവയായിരൂന്നു മൂന്നാം നൂറ്റാണ്ടിൽ ബായ് സംസ്ഥാനമായിരുന്നത്.[2]
ബായ് ജനങ്ങളിൽ അധികവും താമസിക്കുന്നത് യുന്നാൻ പ്രവിശ്യയിലെ ഡാലി പ്രദേശത്താണ്. കൂടാതെ, ഗുയിസോഹു പ്രവിശ്യയിലെ ബിജി, ഹുനനിലെ സാങ്സി പ്രവിശ്യകളിലും ഈ ജനത വസിക്കുന്നുണ്ട്. 20 ലക്ഷം ജനസംഖ്യയുള്ള ബായ് ജനങ്ങളിൽ 80 ശതമാനവും യുന്നാനിലെ ഡാലി ബായ് സ്വയംഭരണ പ്രദേശത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്.[3]
ബായ് ജനങ്ങളുടെ ഉദ്ഭവം സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടുകളിൽ വളരെ അധികം ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ അത്തരം ചർച്ചകൾ മുഴുവൻ കേന്ദ്രീകരിച്ചത് ബായ് ജനങ്ങളിലേക്ക് സ്വാംശീകരിക്കപ്പെട്ട വിഭാഗങ്ങളെ കുറിച്ചായിരുന്നു എന്നതാണ് വിരോധാഭാസം. സ്വയ മേവ ബായ് ജനങ്ങളായ വരെ കുറിച്ചുള്ള ചർച്ചകൾ നടന്നില്ല. ഇർഹായി തടാക തീരത്ത് നടന്ന പുരാവസ്തു ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ബായ് ജനങ്ങൾ നദീ തീരത്തായിരുന്നു താമസിച്ചിരുന്നത് എന്നാണ്.
ബായ് ജനങ്ങൾ സംസാരിക്കുന്നത് ബായ് ഭാഷയാണ്. 2003 ലെ സെൻസസ് പ്രകാരം 1,240,000 ജനങ്ങൾ ബായ് ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്. സിനോ തിബെത്തൻ ഭാഷാ കുടുംബത്തിലെ തിബെത്തോ ബർമ്മൻ ശാഖയിൽ പെട്ട ( അല്ലെങ്കിൽ സിനിറ്റിക് ശാഖ) ഭാഷയാണ് ബായ് ഭാഷ. ബായ് ജനങ്ങൾ തങ്ങളുടെ ഭാഷയെ ബായ്സി, ബായ്നി, ബയ്ഹുവോ എന്നീ പേരുകളിലൊക്കെ വിളിക്കപ്പെടുന്നുണ്ട്. കൂടാതെ 60 ഓളം പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് ബായ് ഭാഷ എഴുതുന്നത്. 1957ൽ ലാറ്റിൻ അടിസ്ഥാനമാക്കിയുള്ള എഴുത്ത് സമ്പ്രദായം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.