ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ
From Wikipedia, the free encyclopedia
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്ന പേരിൽ അറിയപ്പെടുന്നു. ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്ന പേരിലും ഇവ അറിയപ്പെടുന്നുടുന്നുണ്ട്. ഇവയ്ക്ക് മോൺഖ്മർ, മുണ്ഡ, അന്നമീസ് മുവോങ് എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. ഭാഷാപരമായ വിലയിരുത്തലിനുപുറമേ ചില ഭാഷാശാസ്ത്രകാരന്മാർ പ്രാദേശികതലത്തിലും ദക്ഷിണപൂർവേഷ്യൻ ഭാഷകളെ മൂന്ന് വിഭാഗമായി തരംതിരിക്കുന്നുണ്ട്. മലയോ-പോളിനേഷ്യൻ ഭാഷകൾ, സീനോ-തിബത്തൻ ഭാഷകൾ, മോൺഖ്മർ ഭാഷകൾ എന്നിവയാണിവ. മലയോ-പോളിനേഷ്യൻ ഭാഷകളെയും ആസ്റ്റ്രോ ഏഷ്യാറ്റിക് ഭാഷകളെയും ഒന്നിപ്പിച്ച് ആസ്റ്റ്രിക് ഭാഷാവിഭാഗമായി പരിഗണിക്കുന്ന ഭാഷാശാസ്ത്രജ്ഞരുമുണ്ട്. സ്വനപരവും ശാബ്ദികവും വ്യാകരണപരവുമായ സാദൃശ്യങ്ങളാണ് ഈ പരിഗണനയ്ക്കു വഴിയൊരുക്കുന്നത്.
വസ്തുതകൾ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ, ഭൗമശാസ്ത്രപരമായ സാന്നിധ്യം ...
ദക്ഷിണപൂർവേഷ്യൻ ഭാഷകൾ | |
---|---|
Mon–Khmer | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | South and Southeast Asia |
ഭാഷാ കുടുംബങ്ങൾ | One of the world's major language families |
പ്രോട്ടോ-ഭാഷ | Proto-Mon–Khmer |
വകഭേദങ്ങൾ |
|
ISO 639-5 | aav |
ദക്ഷിണപൂർവേഷ്യൻ ഭാഷകൾ |
അടയ്ക്കുക