ആൻഡ്രോയ്ഡ് പതിപ്പുകളുടെ ചരിത്രം
From Wikipedia, the free encyclopedia
2008 സെപ്റ്റംബറിൽ ആൻഡ്രോയ്ഡ് 1.0 പുറത്തിറങ്ങുന്നതോടെയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പതിപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. ഗൂഗിളും ഓപ്പൺഹാൻഡ്സെറ്റ് അലയൻസും സംയുക്തമായി നിർമ്മിക്കുന്ന മൊബൈൽ/ടാബ്ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡിന് അതിന്റെ യഥാർത്ഥ പതിപ്പിനെത്തുടർന്ന് ഒട്ടനവധി നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർക്കുകയും സോഫ്റ്റ്വെയർ പിഴവുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്. 2009 ഏപ്രിലിന് ശേഷം പുറത്തിറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിന് ഒരു പലഹാരത്തിന്റെ പേരായിരിക്കും നൽകാറുള്ളത്. ഇത് ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാവും നൽകുന്നത്:
പേര് | ആന്തരിക രഹസ്യനാമം[1] | പതിപ്പ് നമ്പർ(കൾ) | എപിഐ ലെവൽ | പ്രസ്ദ്ധീകരണ തീയതി | ലേറ്റസ്റ്റ് സെക്യുരിറ്റി പാച്ച് ഡേറ്റ്[2] | ലേറ്റസ്റ്റ് ഗൂഗിൾ പ്ലേ സർവ്വീസ്സ് പതിപ്പ്[3][4] (റീലീസ് തീയതി) |
---|---|---|---|---|---|---|
ആൻഡ്രോയിഡ് 1.0 | N/A | Old version, no longer supported: 1.0 | 1 | സെപ്റ്റംബർ 23, 2008 | N/A | N/A |
ആൻഡ്രോയിഡ് 1.1 | പെറ്റിറ്റ് ഫോർ | Old version, no longer supported: 1.1 | 2 | ഫെബ്രുവരി 9, 2009 | ||
ആൻഡ്രോയിഡ് കപ്പ്കേക്ക് | കപ്പ്കേക്ക് | Old version, no longer supported: 1.5 | 3 | എപ്രിൽ 27, 2009 | ||
ആൻഡ്രോയിഡ് ഡോനട്ട് | ഡോനട്ട് | Old version, no longer supported: 1.6 | 4 | സെപ്റ്റംബർ 15, 2009 | ||
ആൻഡ്രോയിഡ് എക്ലേയർ | എക്ലേയർ | Old version, no longer supported: 2.0 | 5 | ഒക്ടോബർ 27, 2009 | ||
Old version, no longer supported: 2.0.1 | 6 | ഡിസംബർ 3, 2009 | ||||
Old version, no longer supported: 2.1 | 7 | ജനുവരി 11, 2010[5] | ||||
ആൻഡ്രോയിഡ് ഫ്രോയോ | ഫ്രോയോ | Old version, no longer supported: 2.2 – 2.2.3 | 8 | മെയ് 20, 2010 | 3.2.25 (ഒക്ടോബർ 2014) | |
ആൻഡ്രോയിഡ് ജിഞ്ചർബ്രെഡ് | ജിഞ്ചർബ്രെഡ് | Old version, no longer supported: 2.3 – 2.3.2 | 9 | ഡിസംബർ 6, 2010 | 10.0.84 (നവംബർ 2016) | |
Old version, no longer supported: 2.3.3 – 2.3.7 | 10 | ഫെബ്രുവരി 9, 2011 | ||||
ആൻഡ്രോയിഡ് ഹണികോമ്പ് | ഹണികോമ്പ് | Old version, no longer supported: 3.0 | 11 | ഫെബ്രുവരി 22, 2011 | ||
Old version, no longer supported: 3.1 | 12 | മെയ് 10, 2011 | ||||
Old version, no longer supported: 3.2 – 3.2.6 | 13 | ജൂലൈ 15, 2011 | ||||
ആൻഡ്രോയിഡ് ഐസ്ക്രീം സാൻവിച്ച് | ഐസ്ക്രീം സാൻവിച്ച് | Old version, no longer supported: 4.0 – 4.0.2 | 14 | ഒക്ടോബർ 18, 2011 | 14.8.49 (ഫെബ്രുവരി 2019) | |
Old version, no longer supported: 4.0.3 – 4.0.4 | 15 | ഡിസംബർ 16, 2011 | ||||
ആൻഡ്രോയിഡ് ജെല്ലി ബീൻ | ജെല്ലി ബീൻ | Old version, no longer supported: 4.1 – 4.1.2 | 16 | ജൂലൈ 9, 2012 | 21.33.56 (സെപ്റ്റംബർ 2021) | |
Old version, no longer supported: 4.2 – 4.2.2 | 17 | നവംബർ 13, 2012 | ||||
Old version, no longer supported: 4.3 – 4.3.1 | 18 | ജൂലൈ 24, 2013 | ||||
ആൻഡ്രോയിഡ് കിറ്റ്കാറ്റ് | കീ ലൈം പൈ(Key Lime Pie) | Old version, no longer supported: 4.4 – 4.4.4 | 19 | ഒക്ടോബർ 31, 2013 | ഒക്ടോബർ 2017 | 23.30.13 (ഓഗസ്റ്റ് 2023) |
Old version, no longer supported: 4.4W – 4.4W.2 | 20 | ജൂൺ 25, 2014 | ? | |||
ആൻഡ്രോയിഡ് ലോലിപോപ്പ് | ലെമൺ മെറിംഗു പൈ | Old version, no longer supported: 5.0 – 5.0.2 | 21 | നവംബർ 4, 2014[6] | നവംബർ 2017 | 24.08.12 (March 2024) |
Old version, no longer supported: 5.1 – 5.1.1 | 22 | മാർച്ച് 2, 2015[7] | മാർച്ച് 2018 | |||
ആൻഡ്രോയിഡ് മാർഷ്മല്ലോ | മക്കാഡമിയ നട്ട് കുക്കി | Old version, no longer supported: 6.0 – 6.0.1 | 23 | ഒക്ടോബർ 2, 2015[8] | ഓഗസ്റ്റ് 2018 | |
ആൻഡ്രോയിഡ് നൗഗട്ട് | ന്യൂയോർക്ക് ചീസ്കേക്ക് | Old version, no longer supported: 7.0 | 24 | ഓഗസ്റ്റ് 22, 2016 | ഓഗസ്റ്റ് 2019 | |
Old version, no longer supported: 7.1 – 7.1.2 | 25 | ഒക്ടോബർ 4, 2016 | ഒക്ടോബർ 2019 | |||
ആൻഡ്രോയിഡ് ഒറിയോ | ഓട്ട്മീൽ കേക്ക് | Old version, no longer supported: 8.0 | 26 | ഓഗസ്റ്റ് 21, 2017 | ജനുവരി 2021 | |
Old version, no longer supported: 8.1 | 27 | ഡിസംബർ 5, 2017 | ഒക്ടോബർ 2021 | |||
ആൻഡ്രോയിഡ് പൈ | പിസ്താച്ചിയോ ഐസ് ക്രീം[9] | Old version, no longer supported: 9 | 28 | ഓഗസ്റ്റ് 6, 2018 | ജനുവരി 2022 | |
ആൻഡ്രോയിഡ് 10 | ക്വിൻസ് ടാർട്ട്[10] | Old version, no longer supported: 10 | 29 | സെപ്റ്റംബർ 3, 2019 | ഫെബ്രുവരി 2023 | |
ആൻഡ്രോയിഡ് 11 | റെഡ് വെൽവെറ്റ് കേക്ക്[10] | Old version, no longer supported: 11 | 30 | സെപ്റ്റംബർ 8, 2020 | ഫെബ്രുവരി 2024 | |
ആൻഡ്രോയിഡ് 12 | സ്നോ കോൺ | Older version, yet still supported: 12 | 31 | ഒക്ടോബർ 4, 2021 | March 2024 | |
ആൻഡ്രോയിഡ് 12L | സ്നോ കോൺ v2 | Older version, yet still supported: 12.1[lower-roman 1] | 32 | മാർച്ച് 7, 2022 | ||
ആൻഡ്രോയിഡ് 13 | ടിറാമിസു | Older version, yet still supported: 13 | 33 | ഓഗസ്റ്റ് 15, 2022 | ||
ആൻഡ്രോയിഡ് 14 | അപ് സൈഡ് ഡൗൺ കേക്ക്[13] | Current stable version: 14 | 34 | ഒക്ടോബർ 4, 2023 | ||
ആൻഡ്രോയിഡ് 15 | വാനില ഐസ്ക്രീം[14] | Latest preview version of a future release: 15 [15] | V DP1[15] | February 16, 2024[15] | February 2024[15] | 24.02.15 (January 2024)[15] |
Legend: Old version Older version, still supported Latest version Latest preview version Future release |
ഇതിനു മുൻപുള്ള പതിപ്പുകൾക്ക് അസ്ട്രോ, ബെൻഡർ എന്നിങ്ങനെയാണ് അനൗദ്യോഗികമായി പേര് നൽകിയിരിക്കുന്നത്. എന്നാൽ പകർപ്പവകാശപ്രശ്നങ്ങൾ മുഖാന്തരം ഇത് പൊതുവേ ഉപയോഗിക്കാറില്ല. ആൻഡ്രോയ്ഡ് പി എന്നതു പുറത്തിറങ്ങാനിരിക്കുന്ന പുതിയ ആൻഡ്രോയിഡ് പതിപ്പ്.ആൻഡ്രോയിഡ് പി എന്നത് താത്കാലിക പേരാണ് .