![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f4/Rajasthan_locator_map.svg/langml-640px-Rajasthan_locator_map.svg.png&w=640&q=50)
അജ്മീർ
From Wikipedia, the free encyclopedia
26.27°N 74.42°E / 26.27; 74.42 രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഒരു പട്ടണമാണ് അജ്മീർ (Ajmer) (ഹിന്ദി: अजमेर). എല്ലാ വശവും പർവതങ്ങളാൽ ചുറ്റപ്പെട്ട അജ്മീർ ഒരു മനോഹരമായ നഗരമാണ്. ആരവല്ലി മലനിരകളാണ് അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്. പൃഥ്വിരാജ് ചൗഹാൻ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീർ അറിയപ്പെടുന്നു. 2001-ലെ കനേഷുമാരി അടിസ്ഥാനമാക്കി നഗരത്തിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളമാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ അജ്മീർ-മേർവാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബർ ഒന്നിന് രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.
വസ്തുതകൾ
അജ്മീർ | |
രാജ്യം | ![]() |
സംസ്ഥാനം | Rajasthan |
ജില്ല(കൾ) | അജ്മീർ |
ജനസംഖ്യ | 4,85,197 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 486 m (1,594 ft) |
വെബ്സൈറ്റ് | http://www.ajmer.nic.in |
അടയ്ക്കുക