2018 ഏഷ്യാകപ്പ്
ക്രിക്കറ്റ് ടൂർണമെന്റ് / From Wikipedia, the free encyclopedia
2018 സെപ്റ്റംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടന്ന ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റായിരുന്നു [1] 2018 ഏഷ്യാ കപ്പ് അഥവാ ( യൂണിമോണി ഏഷ്യ കപ്പ്). ഇത് ഏഷ്യാ കപ്പിന്റെ പതിനാലാമത്തെ പതിപ്പായിരുന്നു. 1984, 1995 ടൂർണമെന്റുകൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏഷ്യാകപ്പിന് ആതിഥ്യം വഹിച്ചത്. ഫൈനലിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ [2] കിരീടം നിലനിർത്തി[3].
![]() | |
തീയതി | 15–28 സെപ്റ്റംബർ 2018 |
---|---|
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ![]() |
ജേതാക്കൾ | ![]() |
രണ്ടാം സ്ഥാനം | ![]() |
പങ്കെടുത്തവർ | 6 |
ആകെ മത്സരങ്ങൾ | 13 |
ടൂർണമെന്റിലെ കേമൻ | ![]() |
ഏറ്റവുമധികം റണ്ണുകൾ | ![]() |
ഏറ്റവുമധികം വിക്കറ്റുകൾ | ![]() ![]() ![]() |
← 2016 2020 → |
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ അഞ്ച് മുഴുവൻ അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ഈ ടൂർണമെന്റിൽ പങ്കെടുത്തു. ഇവരെ കൂടാതെ 2018 ഏഷ്യാ കപ്പ് ക്വാളിഫയർ ടൂർണമെന്റ് ജയിച്ച ഹോങ്കോങ്ങും ഏഷ്യാകപ്പിൽ പങ്കെടുത്തു. [4] മാർച്ചിൽ നടന്ന 2018 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പത്താം സ്ഥാനത്തേക്ക് ഒതുങ്ങിയ ഹോങ്കോങ്ങിന് അവരുടെ അന്താരാഷ്ട്ര ഏകദിന പദവി നഷ്ടമായി. [5] [6] എന്നിരുന്നാലും, 2018 സെപ്റ്റംബർ 9 ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾക്കും ഏകദിന പദവി നൽകി[7].