![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/52/Ipl.svg/langml-640px-Ipl.svg.png&w=640&q=50)
2012 ഇന്ത്യൻ പ്രീമിയർ ലീഗ്
From Wikipedia, the free encyclopedia
2012 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2012, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ഈ മത്സരങ്ങളുടെ ഉദ്ഘാടനവും ഫൈനലും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്റ്റേഡിയമായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്നു[3]. 2012 ഏപ്രിൽ 4 മുതൽ 2011 മേയ് 27 വരെയാണ് മത്സരങ്ങൾ നടന്നത്[4].കൊച്ചി ടസ്കേഴ്സ് കേരള എന്ന ടീമിനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതു കാരണം പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം പത്തിൽ നിന്ന് ഒൻപതായി ചുരുങ്ങി.
വസ്തുതകൾ സംഘാടക(ർ), ക്രിക്കറ്റ് ശൈലി ...
![]() Logo of the DLF Indian Premier League | |
സംഘാടക(ർ) | ബി.സി.സി.ഐ |
---|---|
ക്രിക്കറ്റ് ശൈലി | Twenty20 |
ടൂർണമെന്റ് ശൈലി(കൾ) | Double round robin and playoffs |
ആതിഥേയർ | ![]() |
ജേതാക്കൾ | കൊൽക്കത്ത നൈറ്റ് റൈഡേർസ്[1] |
പങ്കെടുത്തവർ | 9[2] |
ആകെ മത്സരങ്ങൾ | 76 |
ടൂർണമെന്റിലെ കേമൻ | സുനിൽ നരേൻ |
ഏറ്റവുമധികം റണ്ണുകൾ | ക്രിസ് ഗെയ്ൽ (733 റൺസ്) |
ഏറ്റവുമധികം വിക്കറ്റുകൾ | Morne Morkel (25 വിക്കറ്റുകൾ) |
ഔദ്യോഗിക വെബ്സൈറ്റ് | www |
← 2011 2013 → |
അടയ്ക്കുക
2012 മേയ് 27-നു് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേർസ് ചാമ്പ്യന്മാരായി[5].