![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/36/Hou_Yifan_%252829762728494%2529_%2528cropped%2529.jpg/640px-Hou_Yifan_%252829762728494%2529_%2528cropped%2529.jpg&w=640&q=50)
ഹൗ യിഫൻ
From Wikipedia, the free encyclopedia
ഒരു ചൈനീസ് ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മൂന്ന് തവണ ലോക വനിതാ ചെസ്സ് ചാമ്പ്യനും ആയ വനിതയുമാണ് ഹൗ യിഫൻ (ചൈനീസ്: 侯逸凡; പിൻയിൻ: Hóu Yìfán ഉച്ചാരണംⓘ; ജനനം 27 ഫെബ്രുവരി 1994)[2][3] ഒരു ചെസ് ബാലപ്രതിഭയും, ഗ്രാൻഡ്മാസ്റ്റർ എന്ന പദവിക്ക് അർഹയായ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയും, ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയുമാണ് അവർ.
ഹൗ യിഫൻ | |
---|---|
![]() Hou Yifan at the 2016 Chess Olympiad in Baku. | |
രാജ്യം | China |
ജനനം | (1994-02-27) 27 ഫെബ്രുവരി 1994 (30 വയസ്സ്)[1] Xinghua, Jiangsu[2] |
സ്ഥാനം | Grandmaster (2008) |
വനിതാലോകജേതാവ് | 2010–2012 2013–2015 2016–2017 |
ഫിഡെ റേറ്റിങ് | 2659 (ജൂലൈ 2024) |
ഉയർന്ന റേറ്റിങ് | 2686 (March 2015) |
Medal record | ||
---|---|---|
Representing ![]() | ||
Asian Games | ||
![]() | 2010 Guangzhou | Women's Individual |
![]() | 2010 Guangzhou | Women's Team |
ഹൗ യിഫൻ | |||||||||||||||||||||||
Chinese | 侯逸凡 | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||
12 വയസ്സുള്ളപ്പോൾത്തന്നെ വുമൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ (യെകാർതെറിൻബർഗ്ഗ് 2006) പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയും ചെസ്സ് ഒളിമ്പ്യാഡ് (ടോരിനോ 2006) ആയും ഹൗ മാറിയിരുന്നു.[4] 2007 ജൂണിൽ, അവൾ ഏറ്റവും പ്രായം കുറഞ്ഞ എക്കാലത്തെയും ചൈനീസ് വനിതാ ചാമ്പ്യൻ ആയി മാറി. 2004 ജനുവരിയിൽ വനിത FIDE മാസ്റ്റർ ശീർഷകം അവൾ നേടി. വനിത ഗ്രാൻഡ്മാസ്റ്റർ 2007 ജനുവരിയിൽ, ഓഗസ്റ്റ് 2008-ൽ ഗ്രാൻഡ്മാസ്റ്റർ എന്നിവയും നേടിയിരുന്നു. 2010-ൽ, 16 വയസ്സിൽ തുർക്കിയിൽ ഹട്ടെയിലെ 2010 ലോക വനിതാ ചാമ്പ്യൻഷിപ്പിൽ അവർ വിജയിച്ചു. അടുത്ത മൂന്നു ചാമ്പ്യൻഷിപ്പുകളും (2011, 2013, 2016) അവർ കരസ്ഥമാക്കി.
മായ ചിബുർദാനിദ്സെ, ജൂഡിറ്റ് പോൾഗാർ എന്നിവർക്കു ശേഷം ലോകത്തെ ഏറ്റവും മികച്ച 100 കളിക്കാർക്കിടയിൽ റേറ്റു ചെയ്യപ്പെടുന്ന മൂന്നാമത്തെ വനിതയാണ് ഹൗ.