![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d8/Alice_Springs_ridge.jpeg/640px-Alice_Springs_ridge.jpeg&w=640&q=50)
ഹെവിട്രീ ഗ്യാപ്
From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മാക്ഡൊണെൽ റേഞ്ചുകളിലെ ഒരു വാട്ടർ ഗ്യാപ്പാണ് ഹെവിട്രീ ഗ്യാപ് അഥവാ അറേൻടെ ഭാഷയിലെ എൻടാരൈപ്പ്.[1] ആലീസ് സ്പ്രിങ്സ് നഗരത്തിലേക്കുള്ള തെക്കേ പ്രവേശന കവാടമാണിത്. ടോഡ് നദിക്ക് പുറമേ തെക്ക് പ്രധാന റോഡും റെയിൽ പ്രവേശനവും ഉണ്ട്. അറേൻടെ ജനതയ്ക്കുള്ള ഒരു പ്രധാന പുണ്യ സ്ഥലമാണ് ഗ്യാപ്.[1][2][3] ആലീസ് സ്പ്രിംഗ്സിനായി സ്ഥലം കണ്ടെത്തിയ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ സർവേയറായ വില്യം മിൽസാണ് ഈ ഗ്യാപ്പിന് പേര് നൽകിയിരിക്കുന്നത്.[4][5] ഡെവോണിലെ ഹെവിട്രീയിലെ അദ്ദേഹത്തിന്റെ മുൻ സ്കൂളിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[4]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/a2/Heavitree_Gap_Police_Station.jpg/640px-Heavitree_Gap_Police_Station.jpg)
ഹെവിട്രീ ഗ്യാപ് Heavitree Gap | |
---|---|
എൻടാരൈപ്പ് Ntaripe[1] | |
![]() ഈ ദൃശ്യം ഹെവിട്രീ ഗ്യാപ്പിലൂടെ കടന്നുപോകുന്ന ഗതാഗത ലിങ്കുകൾ കാണിക്കുന്നു | |
Traversed by | സ്റ്റുവർട്ട് ഹൈവേ, അഡ്ലെയിഡ്-ഡർവിൻ റെയിൽവേ |
Location | ആലീസ് സ്പ്രിങ്സ് |
Range | മക്ഡൊണൽ റെയിഞ്ച്സ് |
Coordinates | 23.7263°S 133.8656°E / -23.7263; 133.8656 |
ഗ്യാപ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ചരിത്രപരമായ ഹെവിട്രീ ഗ്യാപ് പോലീസ് സ്റ്റേഷൻ ഉണ്ട്.[6]
ആൽബർട്ട് നമത്ജിറ,[7] ഓസ്കാർ നമത്ജിറ,[8] ബാസൽ റേഞ്ചിയ,[9] ജോൺ ബോറാക്ക്[10] എന്നിവരുൾപ്പെടെ നിരവധി കലാകാരന്മാർ ഈ ഗ്യാപ്പ് വരച്ചിട്ടുണ്ട്.