സ്റ്റാൻ വാവ്റിങ്ക
സ്വിസ് പ്രൊഫഷണൽ ടെന്നീസ് താരം / From Wikipedia, the free encyclopedia
ഒരു സ്വിസ് പ്രൊഫഷണൽ ടെന്നീസ് താരമാണ് സ്റ്റാനിസ്ലാസ് വാവ്റിങ്ക (ജനനം: മാർച്ച് 28, 1985). സ്റ്റാൻ എന്ന് പ്രൊഫഷണലായി അറിയപ്പെടുന്ന അദ്ദേഹം, 2014 ജനുവരി 27 ന് എടിപി ലോക റാങ്കിങ്ങിൽ തന്റെ ഏറ്റവും മികച്ച നേട്ടമായ മൂന്നാം സ്ഥാനം നേടി.[1] 2014 ഓസ്ട്രേലിയൻ ഓപ്പൺ, 2015 ഫ്രഞ്ച് ഓപ്പൺ 2016 ലെ യു.എസ്. ഓപ്പൺ എന്നീ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ സ്റ്റാൻ ഓരോ അവസരങ്ങളിലും ലോക ഒന്നാം നമ്പർ താരത്തെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. 2017 ലെ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ എത്തി. റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജോക്കോവിച്ച്, ആൻഡി മറെ എന്നിവർ ഉൾപ്പെടുന്ന പുതിയ ബിഗ് ഫോർസിന്റെ കൂടെ സ്റ്റാൻ വാവ്റിങ്കയെ കൂടി ഉൾപ്പെടുത്തി ചിലപ്പോൾ ബിഗ് ഫൈവ് എന്ന് വിളിക്കാറുണ്ട്. [2][3]
Full name | Stanislas Wawrinka |
---|---|
Country | സ്വിറ്റ്സർലാൻ്റ് |
Residence | Monte Carlo, Monaco |
Born | (1985-03-28) 28 മാർച്ച് 1985 (39 വയസ്സ്) Lausanne, Switzerland |
Height | 1.83 m (6 ft 0 in) |
Turned pro | 2002 |
Plays | Right-handed (one-handed backhand) |
Career prize money | US$30,905,144
|
Official web site | stanwawrinka.com |
Career record | 466–263 (63.92%) |
Career titles | 16 |
Highest ranking | No. 3 (27 January 2014) |
Current ranking | No. 8 (15 January 2018) |
Australian Open | W (2014) |
French Open | W (2015) |
Wimbledon | QF (2014, 2015) |
US Open | W (2016) |
Other tournaments | |
Tour Finals | SF (2013, 2014, 2015) |
Olympic Games | 2R (2008) |
Career record | 72–88 (45%) |
Career titles | 2 |
Highest ranking | No. 88 (2 February 2015) |
Current ranking | No. 549 (4 December 2017) |
Australian Open | 3R (2006) |
French Open | 3R (2006) |
Wimbledon | 1R (2006, 2007) |
US Open | 1R (2005) |
Last updated on: 18 January 2018. |
കളിമണ്ണ് കോർട്ട് ഇഷ്ട പ്രതലവും, തന്റെ സേർവുകളും ബാക്ക്ഹാൻഡ് ഷോട്ടുകളും മികച്ച ഷോട്ടുകളുമായി വാവ്റിങ്ക കണക്കാക്കുന്നു.[4] എക്കാലത്തേയും ഏറ്റവും ശക്തമായ ഒരു ബാക്ക് ഹാൻഡ് ഷോട്ട് വാവ്റിങ്കയുടേതാണ് എന്നു ജോൺ മക്നെറോ ഒരിക്കൽ പറഞ്ഞിരുന്നു. വളരെ വൈകി കരിയർ തുടങ്ങിയതിനാൽ ദി എക്കണോമിസ്റ്റ് അദ്ദേഹത്തെ "ടെന്നീസ് ഗ്രേറ്റ് ലേറ്റ്കമർ" എന്നു വിശേഷിപ്പിച്ചു.[5] 2014 ഫ്രഞ്ച് ഓപ്പണിന് മുൻപ് തന്റെ പേര് 'സ്റ്റാനിസ്ലാസ് വാവ്റിങ്ക' യിൽ നിന്ന്' സ്റ്റാൻ വാവ്റിങ്ക 'എന്ന് മാറ്റാൻ എടിപിയോട് അഭ്യർത്ഥിക്കുകയും വേണ്ട അംഗീകാരം ലഭിക്കുകയും ചെയ്തു. ടൂർണമെന്റിലും പ്രസ് കോൺഫറൻസുകളിലും ചുരുക്കരൂപമായ പേര് ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. [6]