സ്നോ വൈറ്റ്
From Wikipedia, the free encyclopedia
സ്നോ വൈറ്റ് ഇന്ന് പാശ്ചാത്യലോകം മുഴുവൻ വ്യാപകമായി അറിയപ്പെടുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ നാടോടി കഥയാണ്. ഗ്രിംസിന്റെ 'ഫെയറിടൈൽസ്' എന്ന സമാഹാരത്തിന്റെ ആദ്യത്തെ പതിപ്പ് 1812-ൽ ഗ്രിം ബ്രദേഴ്സ് പ്രസിദ്ധീകരിക്കപ്പെട്ടു. ജർമ്മൻ ഭാഷയിൽ തലക്കെട്ട്: സ്നീവിറ്റ്ചെൻ (ഇന്നത്തെ ഓർത്തോഗ്രാഫിയിൽ ഷ്വിവീറ്റ്ചെൻ) ഇത് ടേൽ 53 ആയി കണക്കാക്കപ്പെടുന്നു.സ്നീവിറ്റ്ചെൻ എന്ന പേര് ലോ ജർമ്മൻ ആയിരുന്നു. അതിന്റെ ആദ്യ പതിപ്പ് ഷ്വിവീറ്റ്ചെൻനൊപ്പം വിവർത്തനം ചെയ്യപ്പെട്ടു.1854- ൽ ഗ്രിംസ് കഥയുടെ അന്തിമ രൂപം പൂർത്തിയാക്കി.[1][2]
കർത്താവ് | ഗ്രിം സഹോദരന്മാർ |
---|---|
യഥാർത്ഥ പേര് | 'ഗ്രിംസ് ഫെയറി കഥകൾ' |
പരിഭാഷ | കമല ദാസ് |
രാജ്യം | ജർമ്മനി |
സാഹിത്യവിഭാഗം | പുരാവൃത്തവിജ്ഞാനം |
പ്രസാധകർ | സ്റ്റെർലിംഗ് പ്രസാധകർ (1977–2009) ഹാർപ്പർ കോളിൻസ് (2009–present) |
പ്രസിദ്ധീകരിച്ച തിയതി | 1812 |
മാധ്യമം | |
ഏടുകൾ | 195 |
ISBN | 81-207-0854-7 |
മാജിക് കണ്ണാടി, വിഷം നിറഞ്ഞ ആപ്പിൾ, ഗ്ലാസ് ശവപ്പെട്ടി, ദുഷ്ട രാജ്ഞി, ഏഴ് കുള്ളൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ കഥ. 1912 -ലെ ബ്രാഡ്വേ നാടകമായ സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ് എന്നിവയിൽ ഏഴ് കുള്ളന്മാർക്ക് വ്യക്തിപരമായ പേരുകൾ നൽകിയിരുന്നു. പിന്നീട് വാൾട്ട് ഡിസ്നിയുടെ 1937- ലെ സ്നോ വൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്സ് നൽകുകയുണ്ടായി. "സ്നോവൈറ്റ്" എന്നും "സ്നോവൈറ്റ് ആൻഡ് റോസ്- റെഡ്" (ജർമ്മൻ ഭാഷയിൽ "ഷ്വിവീറ്റ്ചെൻ റോസൻ റോട്ട്") എന്ന പേരിൽ ഗ്രിം ബ്രദേഴ്സ് ശേഖരിച്ച മറ്റൊരു ഫെയറികഥയും നിലവിലുണ്ട്.
ആർനെ-തോംപ്സൺ ഫോക്ലോർ വർഗ്ഗീകരണത്തിൽ ഇത്തരത്തിലുള്ള കഥകൾ ഒന്നായി കൂട്ടിച്ചേർത്തിരിക്കുന്നു. (ടൈപ് 709, സ്നോ വൈറ്റ് ) "ബെല്ല വെനീസ്സിയ", "മിർസീന", "നൗരി ഹഡിഗ്", "ഗോൾഡ് ട്രീ ആൻഡ് സിൽവർ ട്രീ",[3] "ദി യംഗ് സ്ലേവ്", "ലാ പെറ്റിറ്റ് ടൂട്ട് ബെല്ലെ" .ഇത്തരത്തിൽ മറ്റുള്ളവ ഉൾപ്പെടുന്നു.