മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ആശിഖ് അബു സംവിധാനം ചെയ്ത്. ലാൽ, ആസിഫ് അലി, ശ്വേത മേനോൻ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സോൾട്ട് ആന്റ് പെപ്പർ. 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1].
സോൾട്ട് ആന്റ് പെപ്പർ | |
---|---|
സംവിധാനം | ആശിഖ് അബു |
നിർമ്മാണം | സദാനന്ദൻ ലുക്സാം ദെബോബ്രോതോ മണ്ഡൽ |
രചന | ശ്യാം പുഷ്കരൻ ദിലീഷ് നായർ |
അഭിനേതാക്കൾ | ലാൽ ശ്വേത മേനോൻ ആസിഫ് അലി മൈഥിലി |
സംഗീതം | അവിയൽ ബിജിബാൽ |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | ലുക്സാം ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | ജൂലൈ 8, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 118 മിനിറ്റ് |
മലയാളം റോക്ക് ബാൻഡായ അവിയൽ ഈ പടത്തിനു വേണ്ടി 'ആനക്കള്ളൻ' എന്നൊരു ഗാനം ചെയ്തിട്ടുണ്ട്.ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷൈജു ഖാലിദാണ് ഇതിന്റേയും ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. സോൾട്ട് ആന്റ് പെപ്പർ 2011 ജൂലൈ 8ന് പ്രദർശനത്തിനെത്തി.
റഫീക്ക് അഹമ്മദിന്റെയും സന്തോഷ് വർമ്മയുടെയും വരികൾക്ക് ബിജിബാലും അവിയൽ ബാൻഡും സംഗീതം പകർന്നിരിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ഗാനം | സംഗീതം | ഗാനരചന | ആലാപനം |
---|---|---|---|
ആനക്കള്ളൻ | അവിയൽ | അവിയൽ | അവിയൽ |
ചെമ്പാവ് | ബിജിബാൽ | റഫീക്ക് അഹമ്മദ് | പുഷ്പവതി |
കാണാമുള്ളാൽ | ബിജിബാൽ | സന്തോഷ് വർമ്മ | ശ്രേയ ഘോഷാൽ, രഞ്ജിത്ത് ഗോവിന്ദ് |
പ്രേമിക്കുമ്പോൾ | ബിജിബാൽ | റഫീക്ക് അഹമ്മദ് | പി. ജയചന്ദ്രൻ, നേഹ നായർ |
2021 ഫെബ്രുവരി 19-ന് ബ്ലാക്ക് കോഫി എന്ന പേരിൽ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങി.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ബാബുരാജ് ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.