സൈന്യാബുലി പ്രവിശ്യ
From Wikipedia, the free encyclopedia
സൈന്യാബുലി അഥവാ ക്സയാബുലി, (Lao ໄຊຍະບູລີ; French: Xaignabouli; ഇതര അക്ഷരവിന്യാസങ്ങൾ: Xaignabouri, Xayaboury, Sayabouli, Sayabouri)[1] ലാവോസിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ്. ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 16,389 ചതുരശ്ര കിലോമീറ്ററാണ് (6,328 ചതുരശ്ര മൈൽ). വടക്ക് ഭാഗത്ത് ബൊക്കോ പ്രവിശ്യ, ഔഡോംക്സായി പ്രവിശ്യ എന്നിവയും കിഴക്കു ഭാഗത്ത് ലുവാംഗ് പ്രബാംഗ് പ്രവിശ്യ, വിയെന്റിയൻ പ്രവിശ്യ എന്നിവയും തെക്ക് ഘടികാരദിശയിൽ തായ് പ്രവിശ്യകളായ ലോയി, ഫിറ്റ്സാനുലോക്ക്, ഉത്തരാദിറ്റ്, നാൻ, ഫയോവ തുടങ്ങിയവയാണ് പ്രവിശ്യയുടെ അതിർത്തികൾ.
ക്സയാബുലി പ്രവിശ്യ ແຂວງ ໄຊຍະບູລີ | |
---|---|
Province | |
Village on the Mekong | |
Map of Xayabuli Province | |
Location of Xayabuli Province in Laos | |
Coordinates: 19.25°N 101.75°E / 19.25; 101.75 | |
Country | Laos |
Capital | Sainyabuli |
• ആകെ | 16,389 ച.കി.മീ.(6,328 ച മൈ) |
(2015 census) | |
• ആകെ | 3,81,376 |
• ജനസാന്ദ്രത | 23/ച.കി.മീ.(60/ച മൈ) |
സമയമേഖല | UTC+7 (ICT) |
ISO കോഡ് | LA-XA |
മെക്കോങ് നദിക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരേയൊരു ലാവോ പ്രവിശ്യയാണ് ക്സയാബുലി. (മൌൺലാപാമോക്ക്, സൌകമ, ഫൊണ്ടോങ് ജില്ലകൾ ഉൾപ്പെടെ ചമ്പാസാക് പ്രവിശ്യയുടെ നിരവധി ജില്ലകൾ മെക്കോങ് നദിയ്ക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു) ഈ പ്രവിശ്യ തികച്ചും പർവ്വതപ്രദേശമാണ്. തായ് മലനിരകളുമായി ഒരു പ്രകൃതിദത്ത അതിർത്തിയായി നിലകൊള്ളുന്ന ലുവാംഗ് പ്രബാങ് മലനിരകൾ ഈ പ്രവിശ്യയുടെ ഏകദേശം വടക്ക്-തെക്ക് ദിശയിൽ കടന്നുപോകുന്നു. പ്രവിശ്യയുടെ തലസ്ഥാനമാണ് സൈന്യാബുളി പട്ടണം. ക്സയാബുലിയിലാണ് ലാവോസിൽ ഏറ്റവും കൂടുതലായി ആനകൾ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശം.
മരം, ലിഗ്നൈറ്റ് എന്നിവയാൽ സമൃദ്ധമായ ഈ പ്രവിശ്യ വടക്കൻ ലാവോസിന്റെ അരിക്കൊട്ടയായി കണക്കാക്കപ്പെടുന്നു. കാരണം, മറ്റ് വടക്കൻ പ്രവിശ്യകൾ പർവ്വതജന്യമായതിനാൽ ആവശ്യമായ നെല്ലുവളർത്താൻ പര്യാപ്തമായ ഭൂമിയില്ല. മറ്റു പ്രധാനപ്പെട്ട വിളകളിൽ ചോളം, ഓറഞ്ച്, പരുത്തി, നിലക്കടല, എള്ള്, കരിമ്പ് പച്ചക്കറിയിനങ്ങളായ വെള്ളരി, കാബേജ്, ബീൻസ് എന്നിവയും ഉൾപ്പെടുന്നു.