![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d7/Semih_Kaplano%25C4%259Flu_%2528Berlin_Film_Festival_2010%2529.jpg/640px-Semih_Kaplano%25C4%259Flu_%2528Berlin_Film_Festival_2010%2529.jpg&w=640&q=50)
സെമിഹ് കാപ്ലനൊഗ്ലു
From Wikipedia, the free encyclopedia
തുർക്കിഷ് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമാണ് സെമിഹ് കാപ്ലനൊഗ്ലു. 1963-ൽ തുർക്കിയിലെ ഇസ്മിറിൽ ജനനം.[1] ദൊകുസ് സർവകലാശാലയിൽ നിന്നും സിനിമാ ആൻഡ് ടെലിവിഷൻ പഠനത്തിൽ ബിരുദം നേടിയ ശേഷം, ഇസ്താംബുളിൽ പരസ്യ മേഖലയിൽ കോപ്പിറൈറ്ററായി ജോലി നോക്കി.[1] സംവിധായക സഹായിയായും, ടെലിവിഷൻ പരമ്പരകളുടെ സംവിധായകനായും പ്രവർത്തിച്ച ശേഷം 2001-ൽ ആദ്യ കഥാ ചിത്രം "എവെ ഫ്രം ഹോം" പുറത്തുവന്നു. അന്താരാഷ്ട്ര ചലചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം. നിരവധി പുരസ്ക്കാരങ്ങൾ നേടി. 2006-ൽ പുറത്തിറങ്ങിയ രണ്ടാമത് ചിത്രം "ഐൻജൽസ് ഫാൾ" ആ വർഷത്തെ ബേലിൻ ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തുകയും, പ്രേക്ഷശ്രദ്ധ നേടുകയും ചെയ്തു. 2007-ൽ പുറത്തുവന്ന എഗ്ഗ് (Yumurta), 2008-ൽ ഇറങ്ങിയ "മിൽക്ക്" (Süt), 2010-ൽ ഇറങ്ങിയ ഹണി (Bal) എന്നിവ "യൂസഫ് ചലച്ചിത്ര ത്രയം" എന്ന് അറിയപ്പെടുന്നു. 2008-ലെ വെന്നീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്ക്കരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010 ബെർലിൻ ചലച്ചിത്രമേളയിൽ "ഹണി" എന്ന ചിത്രം ഗോൾഡൻ ബെയർ പുരസ്ക്കരത്തിന് അർഹമായി.[1][2]
സെമിഹ് കാപ്ലനൊഗ്ലു | |
---|---|
![]() സെമിഹ് കാപ്ലനൊഗ്ലു 2010 ബെർലിൻ ചലച്ചിത്രമേളയിൽ | |
ജനനം | 1963 (വയസ്സ് 60–61) ഇസ്മിർ, തുർക്കി |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
ഭാഷ | തുർക്കിഷ് |
ദേശീയത | ![]() |
വിദ്യാഭ്യാസം | Cinema and television |
പങ്കാളി | ലെയ്ലാ ഇപെച്ചി |
വെബ്സൈറ്റ് | |
http://www.kaplanfilm.com/tr/ |