![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bb/Indus_constellation_map.png/640px-Indus_constellation_map.png&w=640&q=50)
സിന്ധു (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ഇൻഡസ് എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽനിന്നു നോക്കുമ്പോൾ ഒക്ടോബർമാസത്തിൽ കിഴക്കുദിശയിലായി കാണപ്പെടുന്നു. 11.82 പ്രകാശവർഷം ദൂരത്തിലായി സ്ഥിതി ചെയ്യുന്ന എപ്സിലോൺ ഇൻഡി ഈ നക്ഷത്രഗണത്തിലാണ്. സെപ്തംബറിൽ ഇതു വ്യക്തമായി കാണാൻ കഴിയും. ഇതിൽ കൂടുതലും മങ്ങിയ നക്ഷത്രങ്ങളാണ്. 1598-ന്റെ തുടക്കത്തിൽ പെട്രസ് പ്ലാൻഷ്യസ് മാപ്പ് ചെയ്‌ത തെക്കൻ ആകാശത്തിലെ ഒരു നക്ഷത്രസമൂഹമാണ് സിന്ധു. 1603-ൽ ബേയറിന്റെ ആകാശമാപ്പായ യൂറാനോമെട്രിയയിലെ തെക്കൻ നക്ഷത്രസമൂഹങ്ങളെ ചിത്രീകരിക്കുന്ന ഒരു ഫലകത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമധ്യരേഖയിൽ നിന്ന് നിരീക്ഷിക്കുന്നവർക്ക് ദക്ഷിണായനരേഖക്ക് തെക്ക് ത്രികോണാകൃതിയിൽ ഇതിനെ കാണാൻ കഴിയും.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സിന്ധു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Ind |
Genitive: | Indi |
ഖഗോളരേഖാംശം: | 21 h |
അവനമനം: | −55° |
വിസ്തീർണ്ണം: | 294 ചതുരശ്ര ഡിഗ്രി. (49th) |
പ്രധാന നക്ഷത്രങ്ങൾ: |
3 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
16 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
none |
സമീപ നക്ഷത്രങ്ങൾ: | 1 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
"The Persian" (α Ind) (3.11m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Epsilon Ind (11.82 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | none |
ഉൽക്കവൃഷ്ടികൾ : | None[1] |
സമീപമുള്ള നക്ഷത്രരാശികൾ: |
സൂക്ഷ്മദർശിനി (Microscopium) കുഴൽത്തലയൻ (Telescopium) മയിൽ (Pavo) വൃത്താഷ്ടകം (Octans) സാരംഗം (Tucana) ബകം (Grus) |
അക്ഷാംശം +15° നും −90° നും ഇടയിൽ ദൃശ്യമാണ് സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക