സുന്നി ഇസ്ലാമിലുള്ള പ്രസ്ഥാനം From Wikipedia, the free encyclopedia
സലഫ് (ഭക്തരായ പ്രപിതാമഹന്മാർ) എന്ന് അറിയപ്പെടുന്ന ആദ്യകാല മുസ്ലിംകളുടെ മാതൃക പിൻപറ്റുന്നവരാണെന്നാണ് സാങ്കേതികതത്ത്വതിൽ സലഫികൾ. പ്രാസ്ഥാനികമായി സലഫി അല്ലെങ്കിൽ ഇസ്ലാഹി എന്നും പറയാറുണ്ട് സലഫി പ്രസ്ഥാനത്തെ വഹാബികൾ എന്നും വിളിക്കപ്പെടുന്നു. പക്ഷെ സലഫികൾ വഹാബിസം എന്ന വാക്ക് തങ്ങളുടെ വിലയില്ലാതാക്കുന്ന വാക്കായി കരുതുന്നുവെത്രെ. ഇതിനെ എതിരാളികളുടെ നാമകരണം ആയി ആയി പൊതുവേ ഗണിക്കപ്പെടുന്നു [1] സലഫ് എന്നാൽ മുൻഗാമികൾ എന്നാണ് അറബിയിൽ ഭാഷാഅർത്ഥം[2]. അതേസമയം സാങ്കേതികമായി[3] സലഫ് എന്നത് കൊണ്ടർത്ഥമാക്കുന്നത് മുഹമ്മദ് നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറയെയാണ്.[4] ഖുർആനിനെയും സുന്നത്തിനെയും മുഹമ്മദിന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ഞങ്ങൾ എന്ന് സലഫികൾ അവർ പറയുന്നു.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
സലഫികൾ എന്ന് അവകാശപ്പെടുന്നവർ മൂന്നു വിഭാഗമാണ്[5]
ഈ വിഭജനം അവകാശവാദത്തിൽ അധിഷ്ഠിതമാണ്. എന്നാൽ ഇതിൻറെ സാങ്കേതികത്വം പേരു ചേർച്ചയും ഒന്നാം വിഭാഗക്കാർ ശുദ്ധീകരണ വാദികൾ മാത്രം ഉൾക്കൊള്ളുന്നതാണ്. മുകളിൽ നൽകിയ വിഭജനംഎതിർ വാദികളും മാധ്യമങ്ങളും പൊതുവേ പരിചയപ്പെടുത്തുന്നത് ആണെന്ന് അവർ വാദിക്കാം [6]ഖുർആനിനെയും സുന്നത്തിനെയും മുഹമ്മദിന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് എന്ന് സാങ്കേതികമായി സലഫികളെ വ്യാഖ്യാനിക്കാം ഈ സാങ്കേതിക തത്വത്തിന് എതിരെയുള്ളവർ അവരിൽ പെടില്ല എന്ന് അവർ വാദിക്കുന്നു [7][6][8] യഥാർത്ഥത്തിൽ സലഫിയ്യത്ത് അനുസരിച്ച് ജീവിക്കുന്നവരാണ് സലഫികൾ മൻഹജുസലഫ്( മുൻഗാമികളുടെ രീതിശാസ്ത്രം) സലഫിയ്യത്ത് പേരിൽ ശബ്ദിക്കുന്ന പലരും മുകളിൽ പറഞ്ഞ സാങ്കേതികത്വത്തിൽ നിന്ന് പുറത്താണെന്നും അവർ ചില തീവ്ര മൗദൂദി ഖുതുബി ശീഈ ചിന്താധാരകൾ പ്രേരണ ഉൾക്കൊണ്ട് രംഗപ്രവേശനം ചെയ്തതാണെന്നും[9][10][6]ആക്ടിവിസ്റ്റുകൾ എന്ന് മുകളിൽി ഭജിച്ച ഇതിനു ചുക്കാൻ പിടിക്കുകയും ഖാവാരിജി പാത തുടർന്ന് മേൽപ്രസ്താവിച്ച ആശയങ്ങൾ പ്രേരിതമായി ജിഹാദികൾ എന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തീവ്രവാദികൾ എന്ന സാങ്കേതികത്വസലഫികൾ സമർത്ഥിക്കുന്നു ചുരുക്കത്തിൽ മൗദൂദിസം ജമാഅത്തെ ഇസ്ലാമി എന്നിവരോട് ഒരോ അവരെ ആശയതലത്തിൽ പിന്തുണക്കുന്നവർ സലഫികൾ അല്ല[11][10][6]
പതിനെട്ടാം നൂറ്റാണ്ടിൽ മുഹമ്മദുബ്നു അബ്ദുൽ വഹാബും സലഫി ആശയപ്രചാരകരായി രംഗത്ത് വന്നവരാണ്. എന്നാൽ വഹാബിനു മുമ്പുള്ള പണ്ഡിതരെ സലഫികളായി എതിരാളികൾ അംഗീകരിക്കുന്നില്ല. മറ്റുള്ള ഇമാമുകളെ പോലെ തന്നെയാണ് സലഫികൾ ഇവരെയും കാണുന്നത്." മുഹമ്മദ് നബി മുതൽ ഈ കാലഘട്ടം വരെയുള്ളവരുടെ പാരമ്പര്യം അനുസരിച്ചുള്ള രീതികൾ സ്വീകരിച്ചവരായ മുൻഗാമികൾ ഉണ്ടെന്ന് അവർ വാദിക്കുന്നു [7][6]മുഹമ്മദിബ്നു അബ്ദിൽ വഹാബിന്റെയും മുഹമ്മദിബ്നു സഊദിന്റെയും കൂട്ടായ ശ്രമങ്ങൾ കാരണം അറേബ്യൻ രാജ്യങ്ങളിൽ സലഫീ ആശയങ്ങൾ വേരൂന്നി. ഇന്നും സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിൽ വിശ്വാസപരമായ കാര്യങ്ങളിൽ സലഫീ സ്വാധീനമാണുള്ളത്[അവലംബം ആവശ്യമാണ്]. സൗദിയിലെ ഏറ്റവും ഉയർന്ന പണ്ഢിതനായരുന്ന ശൈഖ് ഇബ്നു ബാസും മറ്റും അംഗീകരിക്കപ്പെട്ട സലഫികളാണ്.
ഖത്വർ, സിറിയ, കുവൈത്ത്, യു.എ.ഇ., ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സലഫീ ആദർശം പ്രചരിച്ചത് ഹിജാസിൽ നിന്നാണ്. ഖത്വറിലെ ജഡ്ജി ശൈഖ് ഇബ്നുഹജർ, കൂവൈത്തിലെ ശൈഖ് അബ്ദുറഹിമാൻ അബ്ദുൽ ഖാലിഖ്[അവലംബം ആവശ്യമാണ്], സിറിയയിലെ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി തുടങ്ങിയവർ പ്രശസ്ത സലഫീ പണ്ഢിതരാണ്.
രണ്ടു നൂറ്റാണ്ട് മുമ്പാരംഭിച്ച സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രവർത്തനം ആഫ്രിക്കയിൽ ശക്തമായത്. അൽജീറിയൻ മുസ്ലിം ജംഇയ്യത്തുൽ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അൻസ്വാറു സുന്നത്തിൽമുഹമ്മദിയ്യ എന്ന പേരിൽ ഈജിപ്തിലും സുഡാനിലും പ്രവർത്തിക്കുന്നു. നൈജീരിയയിൽ ജമാഅത്ത് ഇഹ്യാഉസ്സുന്ന വൽ ജമാഅത്തുൽ ബിദ്അ എന്ന പേരിലും പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, സിലോൺ(ശ്രീലങ്ക), ഫിജി ദ്വീപ് എന്നിവിടങ്ങളിൽ അഹ്ലേഹദീസ് എന്ന പേരിലുമാണ് സലഫികൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ അഹ്ലേഹദീസിന്റെ കേരളഘടകമെന്ന നിലയിൽ മുജാഹിദ് പ്രസ്ഥാനം(കേരളം) പ്രവർത്തിക്കുന്നു. ഇന്തോനേഷ്യയിൽ ജംഇയ്യത്തുൽ മുഹമ്മദിയ്യ എന്ന പേരിലും സലഫികൾക്ക് സംഘടനയുണ്ട്. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജംഇയ്യത്ത് അഹ്ലേഹദീസും അൽമുൻതദാ അൽഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്.
ഈജിപ്തിൽ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു[12] തുടങ്ങിയവരുടെ ചിന്തകൾ ഇസ്ലാഹി പ്രസ്ഥാനത്തിൻറെ വളർച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഈജിപ്തിൽ അൽമനാർ എന്ന പേരിൽ വർഷങ്ങളോളം പുറത്തിറങ്ങിയ പ്രസിദ്ധീകരണം സലഫി ചിന്തക്ക് ജനങ്ങളിൽ വേരോട്ടമുണ്ടാക്കി.[13]
മദ്ഹബുകൾക്കതീതമായി,[അവലംബം ആവശ്യമാണ്] മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിനെയാണ് ഇവർ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്.[14][15] കേരള സലഫികൾ ഖുർആനിനെയും സുന്നത്തിനെയും സ്വയം വ്യാഖ്യാനിക്കുന്നു[അവലംബം ആവശ്യമാണ്] എന്നത് കൊണ്ട് തന്നെ മറ്റൊരു മദ്ഹബിനെ പിന്തുടരാറുണ്ട് എന്ന് പറയുന്നതിൽ അർത്ഥമില്ല. അതേസമയം ഗൾഫ് സലഫികൾ ഹമ്പലി മദ്ഹബ് പിന്തുടരുന്നവരാനെന്ന് പറയപ്പെടുന്നു. ഗൾഫ് സലഫികളും കേരള സലഫികളുമായി വിവിധ വിഷയങ്ങളിൽ ഭിന്നതകളുണ്ട്.[16] സലഫികൾ യഥാർഥത്തിൽ പൂർവ്വീകരെ പിൻപറ്റുന്നവരല്ലെന്നും, മറിച്ച് ഇസ്ലാമിൻറെ മൗലിക തത്ത്വങ്ങളിൽ ഊന്നി നിന്നുകൊണ്ട് അതിനെ യുക്തിപൂർവ്വം ആധുനിക കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണെന്നുമാണ് സമസ്തസുന്നികളുടെ വാദം. സലഫി ആശയങ്ങളിൽ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് പോലോത്ത തീവ്രവാദ ആശയങ്ങൾ ഉടലെടുത്തത് പ്രതികൂലികൾ ആരോപിക്കുന്നു." ഇസ്ലാമിനെ ആധുനിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാൻ അവർ ശ്രമിച്ചു[അവലംബം ആവശ്യമാണ്]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.