From Wikipedia, the free encyclopedia
ഗ്നോം പണിയിടത്തിൽ വ്യക്തിഗത ഫോട്ടോ മാനേജ്മെന്റ് നൽകുന്നതിനായി രൂപകല്പന ചെയ്ത ഒരു ഇമേജ് ഓർഗനൈസർ ആണ് ഷോട്ട്വെൽ. 2010-ൽ, ഗ്നോം അധിഷ്ഠിത ലിനക്സ് വിതരണങ്ങളിൽ സ്റ്റാൻഡേർഡ് ഇമേജ് ടൂളായ എഫ്-സ്പ്പോട്ടിനു പകരം ഇത് ഉൾപ്പെടുത്തി., പതിമൂന്നാമത്തെ പതിപ്പിൽ ഫെഡോറയും, ഉബുണ്ടു 10.10 മുതൽ ഉബണ്ടുവും ഷോട്ട്വെൽ ഉപയോഗിച്ചുതുടങ്ങി.
വികസിപ്പിച്ചത് | Yorba Foundation Elementary[1] Jens Georg[2] |
---|---|
ആദ്യപതിപ്പ് | ജൂൺ 26, 2009 |
Stable release | 0.28.4
/ ജൂലൈ 15, 2018[3] |
Preview release | 0.29.3
/ ജൂൺ 25, 2018[4] |
റെപോസിറ്ററി | |
ഭാഷ | Vala (GTK+) |
ഓപ്പറേറ്റിങ് സിസ്റ്റം | Linux |
പ്ലാറ്റ്ഫോം | GNOME |
ലഭ്യമായ ഭാഷകൾ | Multilingual[which?] |
തരം | Image organizer |
അനുമതിപത്രം | GNU LGPL v2.1+ |
വെബ്സൈറ്റ് | wiki |
ഷോട്ട്വെൽ ന് ഡിജിറ്റൽ ക്യാമറയിൽ നിന്ന് ഫോട്ടോകളും വീഡിയോകളും നേരിട്ട് ഇറക്കുമതി ചെയ്യാൻ കഴിയും. ഷോട്ട്വെൽ ഓട്ടോമാറ്റിക്കായി ഫോട്ടോകളും വീഡിയോകളും തീയതി പ്രകാരം ഗ്രൂപ്പുചെയ്യുകയും ടാഗിംഗ് പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഇമേജ് എഡിറ്റിംഗ് സവിശേഷതകൾ ഉപയോഗിച്ച് ചരിഞ്ഞ ഫോട്ടോകൾ നേരെയാക്കാനും, വെട്ടിമുറിക്കാനും, ഫോട്ടോയിലെ ചുവന്ന കണ്ണ് പ്രതിഭാസം, ഒഴിവാക്കാനും ലെവലുകളും കളർ ബാലൻസും ക്രമീകരിക്കാനും അനുവദിക്കുന്നു. ചിത്രത്തിന് അനുയോജ്യമായ ലെവൽ ഊഹിക്കാൻ ശ്രമിക്കുന്ന ഒരു യാന്ത്രിക "മെച്ചപ്പെടുത്തൽ" ഓപ്ഷനും ഇതിൽ അടങ്ങിയിരിക്കുന്നു.
ഉപയോക്താവിന്റെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഫേസ്ബുക്ക്, ഫ്ലിക്കർ, പിവിഗോ, യൂട്യൂബ് എന്നിവയിലേക്ക് പ്രസിദ്ധീകരിക്കാൻ ഷോട്ട്വെൽ അനുവദിക്കുന്നു.
വലാ പ്രോഗ്രാമിങ് ഭാഷയിൽ യോർബ ഫൗണ്ടേഷനാണ് ഷോട്ട്വെൽ നിർമ്മിച്ചത്. എഫ്-സ്പോട്ട്, ജിതമ്പ് പോലുള്ള ഇമേജ്-ഓർഗനൈസറുകൾക്ക് സമാനമായി ലിബ്ഫോട്ടോ2 ലൈബ്രറി ഉപയോഗിച്ച് ഇത് ഫോട്ടോകൾ ഇറക്കുമതി ചെയ്യുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.