ശ്രീദേവി
ഇന്ത്യൻ സിനിമ നടി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു ശ്രീദേവി (തമിഴ്:ஸ்ரீதேவி, തെലുങ്ക്:శ్రీదేవి ,ഹിന്ദി:श्रीदेवी , ഉർദു:شری دیوی). (ജനനം: ഓഗസ്റ്റ് 13, 1963). തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.
ശ്രീദേവി | |
---|---|
ജനനം | ശ്രീ അമ്മയങ്കാർ അയ്യപ്പൻ[1] 13 ആഗസ്റ്റ് 1963 |
മരണം | 24 ഫെബ്രുവരി 2018(2018-02-24) (പ്രായം 54) |
മരണ കാരണം | അപകടം, മുങ്ങിമരണം[3][4][5] |
തൊഴിൽ | നടി, നിർമ്മാതാവ് |
സജീവ കാലം | 1967–1997, 2012–2018 |
ജീവിതപങ്കാളി(കൾ) | ബോണി കപൂർ (m. 1996–2018) |
കുട്ടികൾ | 2 |
ബന്ധുക്കൾ | Kapoor family |
Honours | Padma Shri (2013)[6] |
തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി1980-കളിലാണ് ഒരു നായിക- വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു.[7] . 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. [7] 2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്.[8] രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നതു ദുബായ് പോലീസ് സ്ഥിരീകരിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പോലീസിൽ നിന്ന് അറിയിപ്പുണ്ടായി എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല[9] [10] .[11]