![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/4/46/SpalapatiDeva.jpg/640px-SpalapatiDeva.jpg&w=640&q=50)
ശാഹി രാജവംശങ്ങൾ
From Wikipedia, the free encyclopedia
ക്രി.വ. 3-ആം നൂറ്റാണ്ടിൽ കുശാന സാമ്രാജ്യത്തിന്റെ അസ്തമയം മുതൽ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ[1] കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കാബൂൾ താഴ്വരയുടെ ഭാഗങ്ങളും പഴയ ഗാന്ധാര പ്രവിശ്യയും (വടക്കൻ പാകിസ്താനും കാശ്മീരും) ഭരിച്ചിരുന്ന വിവിധ രാജവംശങ്ങൾ ശാഹികൾ എന്നറിയപ്പെട്ടിരുന്നു (ദേവനാഗരി शाही)[2], സാഹി [3], അഥവാ ശാഹിയ [1][4]
![Thumb image](http://upload.wikimedia.org/wikipedia/ml/thumb/4/46/SpalapatiDeva.jpg/320px-SpalapatiDeva.jpg)
മുൻവശം: കിടക്കുന്ന കാള, കാളയുടെ പൂഞ്ഞിൽ തൃശൂലം, ദേവനാഗരി അക്ഷരങ്ങൾ : ശ്രീ സ്പലപതി ദേവ. 'പിൻവശം: കുന്തമേന്തിയ കുതിരക്കാരൻ, കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/7d/Coin_of_Samantadeva.jpg/320px-Coin_of_Samantadeva.jpg)
മുൻവശം: കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത് കുതിരക്കാരൻ. ദേവനാഗരി അക്ഷരങ്ങൾ : 'ഭി '?. പിൻവശം:ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയിൽ തൃശൂലം, ദേവനാഗരി അക്ഷരങ്ങൾ : ശ്രീ സമന്ത ദേവ.