![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4d/Hashmite_Banner.jpg/640px-Hashmite_Banner.jpg&w=640&q=50)
ശരീഫേറ്റ് ഓഫ് മക്ക
മക്കയിലെ ഷെരീഫുകൾ ഭരിച്ച ഒരു ഭരണകൂടം / From Wikipedia, the free encyclopedia
മക്കയിൽ ദീർഘകാലം ഭരണം നടത്തിയ ഒരു വംശമായിരുന്നു ഹാശിമികൾ. ഈ വംശത്തിലെ ഭരണാധികാരികളെ സൂചിപ്പിക്കാൻ യൂറോപ്യൻ ചരിത്രത്തിൽ ഗ്രാൻഡ് ശരീഫ് എന്ന് ഉപയോഗിച്ചുവന്നു. മുഹമ്മദിന്റെ ചെറുമകനായ ഹസൻ ഇബ്നു അലിയുടെ പിൻഗാമിയാണ് ഒരു ഷെരീഫ്. മക്കയിലെ ശരീഫുമാർ[1] എന്ന് ഭരണാധികാരികൾ വിളിക്കപ്പെട്ടു. ഈ ഭരണകൂടത്തെ മൊത്തത്തിൽ ശരീഫേറ്റ് ഓഫ് മക്ക ( അറബി: شرافة مكة ) എന്ന് അറിയപ്പെട്ടു.[2] എന്നാൽ അറബികൾ അമീർ അഥവാ എമീർ എന്നാണ് ഇവരെ വിളിച്ചുവന്നത്.[3]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/4d/Hashmite_Banner.jpg/640px-Hashmite_Banner.jpg)
968 മുതൽ 1925 വരെ സുദീർഘമായ കാലം ശരീഫ് കുടുംബം നിലനിന്നിരുന്നു[4]. 1201 മുതൽ ഖുതാദയുടെ പിൻഗാമികളായ ശരീഫുമാർ മക്കയും മദീനയുമടങ്ങുന്ന ഹിജാസ് ഭരിച്ചു തുടങ്ങി. 1925 വരെ തുടർച്ചയായി ഈ ഭരണം നിലനിന്നു വന്നു[5]. ഒരുകാലത്ത് സൈദീ ശീഈ ഭരണകൂടമായിരുന്ന ഹസനിദ് ശരീഫുമാർ മംലൂക്കുകളുടെ അവസാനത്തിലോ ഒട്ടോമൻ കാലഘട്ടത്തിലോ സുന്നികളായി മാറി. ശാഫിഈ മദ്ഹബ്[6][7] അവലംബിച്ചുവന്ന ശരീഫുമാർ, പക്ഷെ ശീഈ സ്വാധീനത്തിൽ നിന്ന് മുഴുവനായി പുറത്തുവന്നിരുന്നില്ലെന്ന് മംലൂക്ക്-ഒട്ടോമൻ ചരിത്രങ്ങളിൽ സൂചിപ്പിക്കപ്പെടുന്നു.[8]