ശജറതു ദുർറ്
From Wikipedia, the free encyclopedia
ശജറത് അൽ-ദുർറ് (അറബി: شجر الدر, lit. Tree of Pearls 'മുത്തുകളുടെ മരം'), ഈജിപ്തിലെ ഒരു വനിതാഭരണാധികാരിയായിരുന്നു (28 ഏപ്രിൽ 1257). [lower-roman 1] ഇവരുടെ രാജകീയ നാമം അൽ-മലിക ഇസ്മത്തുദ്ദീൻ ഉമ്മുൽ ഖലീൽ ശജർ അദ്- ദുർ (الملكة عصمة الدين أم خليل شجر الدر) എന്നാണ്. അവരുടെ ഈവിളിപ്പേരിൽ നിന്ന് أم خليل ʾUmm Khalīl, 'ഖലീലിന്റെ അമ്മ'; [lower-roman 2] എന്നും അവർ അറിയപ്പെട്ടു. , അയ്യൂബി രാജവംശത്തിലെ അവസാന ഈജിപ്ഷ്യൻ സുൽത്താനായ അസ്-സാലിഹ് അയ്യൂബിന്റെയും പിന്നീട് മംലൂക്ക് ബാഹ്രി രാജവംശത്തിലെ ആദ്യത്തെ സുൽത്താനായ ഇസ് അൽ-ദിൻ ഐബക്കിന്റെയും ഭാര്യയായിരുന്നു അവർ. അയ്യൂബിന്റെ ഭാര്യയാകുന്നതിനുമുമ്പ്, അവൾ ഒരു ബാല അടിമയും അയ്യൂബിന്റെ ദാസിയും ആയിരുന്നു. [4] ഈജിപ്തിനെതിരായ ഏഴാമത്തെ കുരിശുയുദ്ധത്തിൽ (1249–1250) ആദ്യ ഭർത്താവിന്റെ മരണശേഷം ശജറത് അൽ-ദുർറ് കുരിശു പോരാളികളെ, ഈജിപ്റ്റിൽ നിന്നും അതു വഴി ബൈതുൽ മുഖദ്ദിസിൽ നിന്നും തുരത്തിയോടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1250 മെയ് 2 ന് അവർ ഈജിപ്തിലെ സുൽത്താനയായി . അയ്യൂബി ഭരണത്തിന്റെ അവസാനവും മംലൂക്ക് യുഗത്തിന്റെ തുടക്കവും ആയിരുന്നു ഈ കാലം. [5] [6] [7] [8] ശജറത് അൽ-ദുർറിന്റെ വംശീയ വേരുകളെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. പല മുസ്ലിം ചരിത്രകാരന്മാരും അവൾ ബദവി /സർക്കാസിയൻ/ ഗ്രീക്ക് അല്ലെങ്കിൽ തുർക്കി വംശജയാണെന്ന് വിശ്വസിക്കുന്നു. ചിലർ അവൾ അർമേനിയൻ വംശജയാണെന്ന് വിശ്വസിക്കുകയും ചെയ്തു. [9] [10]
Shajar al-Durr | |
---|---|
Dinar coin of Shajar al-Durr | |
ഭരണകാലം | 2 May – July 1250 |
മുൻഗാമി | Al-Muazzam Turanshah |
പിൻഗാമി | Izz al-Din Aybak |
ഭരണകാലം | 21 November 1249 – 27 February 1250[1] |
ജീവിതപങ്കാളി | As-Salih Ayyub (died 1249)Izz al-Din Aybak
(m. 1250; died 1257) |
മക്കൾ | |
Khalil | |
പേര് | |
al-Malika ʿAṣmat ad-Dīn ʾUmm-Khalīl Shajar ad-Durr | |
കബറിടം | Cairo |
മതം | Islam |